Daily Current Affairs | 22 December 2023 | Guides Academy
Daily Current Affairs 22/12/2023
1.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം -
സഞ്ജു സാംസൺ (108 റൺസ്)
ദക്ഷിണാഫ്രിക്കയിൽവച്ച് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിലാണ് സഞ്ജു കന്നിസെഞ്ച്വറി സ്വന്തമാക്കിയത്.
2. 2023 ഡിസംബറിലെ പുതിയ ഭേദഗതിപ്രകാരം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിലെ അംഗങ്ങൾ
പ്രധാനമന്ത്രി
കേന്ദ്രമന്ത്രി(പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന)
ലോക്സഭ പ്രതിപക്ഷ നേതാവ് (അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്)
ഭേദഗതിക്ക് മുൻപ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു കേന്ദ്രമന്ത്രിക്ക് പകരമുള്ള സമിതിയംഗം.
3. 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം -
സാക്ഷി മാലിക്
2016-ലെ റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയിട്ടുണ്ട്.
4. ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് -
സഞ്ജയ് സിംഗ്
6. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ 2023-ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് -
ഹർദിക് സിംഗ്
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കിയത് - സവിത പൂനിയ
7. ഒരു കലണ്ടർ വർഷത്തിൽ ഒരുകോടി യാത്രക്കാർ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വിമാനത്താവളം -
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)
ഈ നേട്ടം കൈവരിക്കുന്ന ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളമാണ് സിയാൽ.
8. കൊച്ചി കപ്പൽശാലയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി നിർമിക്കുന്ന 32 അടി ഉയരവും എട്ടുടൺ ഭാരവുമുള്ള ലോഹശില്പം -
ടെറാ മാരിസ്
കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിൽ നിർമ്മിക്കുന്ന ഈ ശില്പം രൂപകൽപ്പന ചെയ്തത് മരപ്രഭു രാമചന്ദ്രനാണ്.
ടെറാ മാരിസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം, 'കടലിൽനിന്നുയർന്ന നിലം' എന്നാണ്.
9. കേരളത്തെ ഒറ്റനഗരമാക്കി മാറ്റാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച 13 അംഗ അർബൻ കമ്മീഷന്റെ അധ്യക്ഷൻ -
ഡോ. എം. സതീഷ് കുമാർ
10. 2023 ഡിസംബറിൽ അന്തരിച്ച, സാമൂഹിക പ്രവർത്തകയും മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന വ്യക്തി -
മോഹിനി ഗിരി
2007-ൽ പത്മഭൂഷൺ ലഭിച്ചു.
2010-ൽ ദേശീയ വയോജന നയത്തിന് രൂപം നൽകിയ സമിതിയുടെ അധ്യക്ഷയായിരുന്നു.
വാർ വിഡോസ് അസോസിയേഷൻ(1972), ഗില്‍ഡ് ഓഫ് സർവീസ്(1979) എന്നീ സംഘടനകൾക്ക് രൂപംനൽകിയിട്ടുണ്ട്.
No comments: