Daily Current Affairs | 17 January 2024 | Guides Academy
Daily Current Affairs 17/1/2024
1.ജമ്മു-കാശ്മീരിലെ രജൗറി, പൂഞ്ച് മേഖലകളിലെ ഭീകരാക്രമണങ്ങൾക്കെതിരെ കരസേന നടത്തുന്ന സൈനിക നടപടി -
ഓപ്പറേഷൻ സർവശക്തി
2. 2024 ജനുവരിയിൽ അന്തരിച്ച സംസ്ഥാന മുൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി -
ടി. എച്ച്. മുസ്തഫ
1991-95 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ, പൊതുവിതരണവകുപ്പ് മന്ത്രിയായിരുന്നു.
3. 2024 ജനുവരിയിൽ അന്തരിച്ച 'മുനവർ റാണ', ഏതുഭാഷയിലെ പ്രശസ്ത കവിയായിരുന്നു -
ഉറുദു
4.കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. -
അനൂപ് അംബിക
ജനുവരി 16- ദേശീയ സ്റ്റാർട്ടപ്പ് ദിനം
5.ലോകത്തിലെ ആദ്യ സോളാർ-വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം -
ഗുജറാത്ത്
പ്രതിദിനം 33000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
കച്ച് ജില്ലയിലുള്ള ഖാവ്ട മരുഭൂമിയിലാണ് പദ്ധതി നിലവിൽ വരുന്നത്.
6.2023-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിന് അർഹനായത്
- ലയണൽ മെസ്സി
വനിതാ താരത്തിനുള്ള പുരസ്കാരം- അയ്റ്റാന ബോൺമറ്റി(സ്പെയിൻ)
മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം - പെപ് ഗാർഡിയോള (മാഞ്ചസ്റ്റർ സിറ്റി)
മികച്ച പുരുഷ ഗോൾകീപ്പർ- എദേഴ്സൻ
മികച്ച വനിതാ ഗോൾകീപ്പർ - മേരി ഏർപ്സ്
7. 2024 ഫെബ്രുവരിയിൽ നടക്കുന്ന പ്രൈം വോളിബോൾ ലീഗിന്റെ ബ്രാൻഡ് അംബാസഡർ -
ഹൃതിക് റോഷൻ
8. 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച, ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിയുള്ള ഭാവിസാധ്യതാ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം -
35
ഒന്നാം സ്ഥാനം- ബ്രിട്ടൻ
ന്യൂസ്‌വീക്ക് വാന്റേജും ഹൊറൈസൺ ഗ്രൂപ്പും ചേർന്നാണ് പട്ടിക പുറത്തിറക്കിയത്.
9. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ -
കെ. ജെ. ജോയ്
മലയാളത്തിലെ ആദ്യ 'ടെക്നോ മ്യൂസിഷ്യൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- കെ. ജെ. ജോയ്
10. ഏത് പ്രശസ്ത മലയാള കവിയുടെ നൂറാം ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത് -
കുമാരനാശാൻ
No comments: