Daily Current Affairs | 18 January 2024 | Guides Academy
Daily Current Affairs 18/1/2024
1. 2022-ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ, പരമോന്നത പുരസ്കാരമായ 'ബെസ്റ്റ് പെർഫോമർ' പുരസ്കാരം സ്വന്തമാക്കിയ സംസ്ഥാനങ്ങൾ :-
🔸കേരളം
🔸തമിഴ്നാട്
🔸ഗുജറാത്ത്
🔸കർണാടക
🔸ഹിമാചൽപ്രദേശ്
2. നിലവിലെ കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി-
പിയൂഷ് ഗോയൽ
3. 2024 ജനുവരി 16-ന് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി -
കെ. ബി. ശ്രീദേവി
യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചിൽ, ദശരഥം, അഗ്നിഹോത്രം എന്നിവയാണ് പ്രധാന നോവലുകൾ.
'കൂറുരമ്മ' എന്ന നാടകവും രചിച്ചിട്ടുണ്ട്.
2021-ലെ ജ്ഞാനപ്പാന പുരസ്കാര ജേത്രിയാണ്.
4. ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ-
കൊട്ടാരക്കര
5.സ്കൂൾ വിദ്യാർത്ഥികളുടെ മൂല്യബോധനത്തിന് യുനെസ്കോയും എൻ.സി.ഇ.ആർ.ടി.യും ചേർന്ന് പുറത്തിറക്കിയ സചിത്ര പുസ്തകം -
ലെറ്റ്സ് മൂവ് ഫോർവേഡ്
6.രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം -
കേരളം (0.48%)
നീതി ആയോഗ് റിപ്പോർട്ട് പ്രകാരം, 2013-14 മുതൽ 2022-23 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യമുക്തി നേടിയ സംസ്ഥാനം- ഉത്തർപ്രദേശ് (5.94 കോടി)
7. ചിത്രകലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2022-ലെ രാജാരവിവർമ്മ പുരസ്കാരത്തിന് അർഹനായത്-
സുരേന്ദ്രൻ നായർ
8.എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി -
സാറ (4 വയസ്, ചെക്ക് റിപ്പബ്ലിക്)
9. 2024 ജനുവരിയിൽ, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരത്തിന് അർഹനായ മലയാളി -
സെബാസ്റ്റ്യൻ സി. പീറ്റർ
'സസ്‌റ്റൈനബിൾ ചാമ്പ്യൻസ്' വിഭാഗത്തിലാണ് പുരസ്കാരം.
10. 2024 ജനുവരിയിൽ, തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച രാജ്യം-
നൗറു
11. 2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ് -
ബെലാൽ
12.സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം-
കേരളം
ഹൈക്കോടതി നിർദേശപ്രകാരം, പോക്സോ പാഠഭാഗങ്ങളും ഉൾപ്പെടുത്തും.
അഞ്ചാം ക്ലാസ് മുതൽ കലാ-തൊഴിൽ പഠനത്തിന് പ്രത്യേക പുസ്തകങ്ങൾ ഉൾപ്പെടുത്തും.
13.ഹൈസ്കൂൾ-ഹയർ സെക്കൻഡറി ഏകീകരണം ശിപാർശ ചെയ്ത കമ്മീഷൻ-
ഡോ. എം. എ. ഖാദർ കമ്മീഷൻ
14.ഭിന്നശേഷിക്കാർക്ക് ചെറുകിട-സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ, സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപ ധനസഹായം നൽകുന്ന പദ്ധതി -
ആശ്വാസം
സ്വയംതൊഴിൽ വായ്പയ്ക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് വേണ്ടിയാണ് പദ്ധതി.
No comments: