Daily Current Affairs | 16 January 2024 | Guides Academy

Daily Current Affairs 15/1/2024


1. രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് അർഹയായത്-
സാറാ ജോസഫ്

 ബൈബിൾ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'കറ' എന്ന നോവലിനാണ് പുരസ്കാരം.

2022-ലെ പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ് - കെ. വേണു 


2. പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന 'ആൻ എഡ്യൂക്കേഷൻ ഫോർ റിത' എന്ന ഓർമ്മക്കുറിപ്പ് ആരുടേതാണ് -
വൃന്ദ കാരാട്ട് 


3. 2024 ജനുവരിയിൽ തായ്‌വാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് -
ലായ് ചിങ്തെ (ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി)


4. അടുത്തിടെ ഗവേഷകർ, ലോകത്തിലെ ഏറ്റവും പഴക്കമേറിയ വനം കണ്ടെത്തിയ സ്ഥലം-
ന്യൂയോർക്ക്(കെയ്റോ)


5. ഏഷ്യൻ കപ്പ് പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി -
യോഷിമി യമഷിത (ജപ്പാൻ)

 പൂർണമായും വാർ(വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം ഉപയോഗിക്കുന്ന ആദ്യ ഏഷ്യൻ കപ്പ് ടൂർണമെന്റാണിത്.


6. 2024 ജനുവരി 13-ന് അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞയും പത്മവിഭൂഷൺ ജേത്രിയുമായിരുന്ന വ്യക്തി -
പ്രഭ ആത്രേ

ഹിന്ദുസ്ഥാനി സംഗീതത്തിലെ കിരാന ഘരാന വഴിയുടെ ശക്തയായ വക്താവായിരുന്നു ആത്രേ.

 

7. പ്രഭ ആത്രേയുടെ ആത്മകഥ -
 സംഗീതത്തിന്റെ പാതയിൽ (Along the path of Music)

'എൻലൈറ്റനിങ് ദ ലിസണർ' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.


8. രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം -
കേരളം

 സംസ്ഥാന പാലിയേറ്റീവ് കെയർ ദിനം - ജനുവരി 15


9. ജയ്പൂരിൽ നടന്ന 'റോയൽ മിസ്സ് ഇന്ത്യ' മത്സരത്തിൽ കിരീടം നേടിയ മലയാളി -
ഋതു സാരംഗി ലാൽ 


10.കാലാവസ്ഥാനുകൂല കൃഷിയിലൂടെയും മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലിറക്കിയുമുള്ള കാർഷികമേഖലാ പുനരുജ്ജീവന പദ്ധതി -
കേര

ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 22 ഇനം വിളകളുടെ പുനരുജ്ജീവനവും റബ്ബർ, കാപ്പി, ഏലം, തെങ്ങ് തുടങ്ങിയവയുടെ പുനഃകൃഷിയുമാണ് ലക്ഷ്യം.


11. അടുത്തിടെ 2500 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം -
ആമസോൺ

No comments:

Powered by Blogger.