Daily Current Affairs | 27 September 2024 | Guides Academy

Daily Current Affairs 27/09/2024

1. 2024ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വേദി -
ആലപ്പുഴ

2.വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെ പോയാലും അതിൽനിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സംവിധാനത്തിന് രാജ്യത്താദ്യമായി തുടക്കം  കുറിച്ചത്  - ബി.എസ്.എൻ.എൽ

🔹
സർവ്വത്ര വൈഫൈ എന്നാണ് പദ്ധതിയുടെ പേര്.

3.മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത് -
റിയ സിൻഹ

4. അടുത്തവർഷത്തെ ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കുന്നതിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്  -
ലാപതാ ലേഡീസ് (കിരൺ റാവു )

🔹 മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് മത്സരിക്കുക.

5. 2024 സെപ്റ്റംബറിൽ അന്തരിച്ച അമേരിക്കൻ സാഹിത്യ നിരൂപകനും മാർക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ വ്യക്തി - ഫെഡറിക് ജെയിംസൺ

🔹
പൊളിറ്റിക്കൽ അൺകോൺഷ്യസ്നെസ്, പോസ്റ്റ്മോഡേണിസം, കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം, ആന്റിനോമിനിസ് ഓഫ് റിയലിസം തുടങ്ങിയവയാണ് പ്രധാന കൃതികൾ

6. രണ്ടുവർഷത്തിനുള്ളിൽ ആളില്ലാത്ത 5 സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കാൻ പദ്ധതിയിടുന്നത് -
സ്പേസ്  എക്സ്

🔹 ലോകത്തെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം-
സ്റ്റാർ ഷിപ്പ്

7. വേൾഡ് എൻവയോൺമെന്റ് ഹെൽത്ത് ഡേ  - സെപ്റ്റംബർ 26

👉 ആണവായുദ്ധ നിർമാർജന ദിനം -
സെപ്റ്റംബർ 26

8. വത്തിക്കാനെ മറികടന്ന്  ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആകാൻ ഒരുങ്ങുന്നത് -
സോവറിൻ സ്റ്റേറ്റ്സ് ഓഫ് ബെക്താഷി ഓർഡർ

🔹 അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ കിഴക്ക് സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെക്താഷികൾക്കായാണ് രാജ്യം.

🔹27 ഏക്കർ മാത്രമാണ് കുഞ്ഞൻ രാജ്യത്തിന്റെ വിസ്തീർണ്ണം.


No comments:

Powered by Blogger.