Daily Current Affairs | 30 January 2024 | Guides Academy
Daily Current Affairs 30/01/2024
1. നിതീഷ് കുമാർ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് -
ബിഹാർ
ബീഹാറിന്റെ പുതിയ ഉപമുഖ്യമന്ത്രിമാർ -
സാമ്രാട്ട് ചൗധരി, വിജയ് സിൻഹ
2. 2024 ജനുവരിയിൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സമരം നടക്കുന്ന യൂറോപ്യൻ രാജ്യം -
ഫ്രാൻസ്
ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ 'മൊണാലിസ' എന്ന പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം - ലൂവ്ര് മ്യൂസിയം, പാരിസ്
3. അടുത്തിടെ ഇടുക്കിയിലെ കുളമാവിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് -
വടക്കൻ കങ്കാരു ഓന്ത്
ശാസ്ത്രീയ നാമം- അഗസ്ത്യഗാമ എഡ്ജ്
4. 2024 ജനുവരിയിൽ കന്നിയാത്ര ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പൽ -
ഐക്കൺ ഓഫ് ദ സീസ്
'കടലിലെ കൊട്ടാരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽ, ഫ്ലോറിഡയിലെ മയാമിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
5. പാര്‍സല്‍ ഭക്ഷണത്തിന്റെ കവറിനുപുറത്ത് ലേബല്‍ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന -
ഓപ്പറേഷൻ ലേബൽ
6. 2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം -
ഇൻസാറ്റ്-3DS
ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3D, 3DR എന്നീ ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇൻസാറ്റ്-3DS ഏറ്റെടുക്കുക.
7. 2024-ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത് -
ഈസ്റ്റ് ബംഗാൾ
8.കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാർവദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്ന ജില്ല -
തൃശ്ശൂർ
9. 2024-ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ടെന്നീസ് കിരീടം നേടിയത് -
യാന്നിക് സിന്നർ (ഇറ്റലി)
ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് യാന്നിക് സിന്നർ കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്.
10. കുടുംബശ്രീ ഉല്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ -
നേച്ചേഴ്സ് ഫ്രഷ്
11. 2024 ജനുവരിയിൽ, ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയത് -
ബെർണാഡ് അർനോൾട്ട്
12. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ചെക്കോവ് ആൻഡ് ഹിസ് ബോയ്സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിന്റെ രചയിതാവ് -
സി. വി. ആനന്ദബോസ് (പശ്ചിമബംഗാൾ ഗവർണർ)
2021-ലെ സാഹിത്യ നൊബേൽ ജേതാവ് അബ്ദുൽ റസാഖ് ഗുർണയാണ് പുസ്തകം പ്രകാശനം ചെയ്തത്.
13. 2024 ജനുവരിയിൽ, 'മെഹ്ദ', 'കയ്ഹാൻ-2', 'ഹാതിഫ്-1' എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച രാജ്യം -
ഇറാൻ
No comments: