Daily Current Affairs | 29 January 2024 | Guides Academy


Daily Current Affairs 29/01/2024


1.2024-ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസ് കിരീടം നേടിയത്-
 രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം

 ഗ്രാൻസ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - രോഹൻ ബൊപ്പണ്ണ (43 വയസ്)

ഫൈനലിൽ ഇറ്റലിയിൽനിന്നുള്ള സിമോൺ ബൊലെല്ലി-ആന്ദ്രെ വാവസോറി സഖ്യത്തെയാണ് തോൽപ്പിച്ചത്.

 പുരുഷ ഡബിൾസിലെ ബൊപ്പണ്ണയുടെ ആദ്യ ഗ്രാൻസ്ലാമും കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടനേട്ടവുമാണിത്.


2. 2024-ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് -
അര്യാന സബലേങ്ക (ബെലറൂസ്)

ഫൈനലിൽ ചൈനയുടെ ഷെങ് ക്വിൻവെന്നിനെ പരാജയപ്പെടുത്തിയാണ് സബലേങ്ക തുടർച്ചയായ രണ്ടാം കിരീടം നേടിയത്.


3. പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ -
ഇ. പി. നാരായണൻ പെരുവണ്ണാൻ 

 2024-ലെ പത്മശ്രീ പുരസ്കാര ജേതാവ് മുനി നാരായണ പ്രസാദിന്റെ ആത്മകഥ - ആത്മായനം


4. ഓൺലൈൻ ഡേറ്റാബേസായ നംബിയോയുടെ റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത നഗരമായി തുടർച്ചയായി എട്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് -
 അബുദാബി


5. 2024 ജനുവരിയിൽ പ്രതിരോധം, ശാസ്ത്ര-സാങ്കേതിക വിദ്യ,ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട യൂറോപ്യൻ രാജ്യം -
 ഫ്രാൻസ് 


6. 2024 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ മലയാളി -
 കെ. ഉണ്ണീരി


7. നാടൻകലാ ഗവേഷണ പാഠശാലയുടെ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത് -
സുഭാഷ് ചന്ദ്രൻ 


8. കരസേനയിലെ ആദ്യ വനിതാ സുബേദാർ -
 പ്രീതി രജക്

2023-ലെ 19-ാമത് ഏഷ്യൻ ഗെയിംസിൽ ട്രാപ് ഷൂട്ടിംഗ് വനിതാ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയിരുന്നു.


9. രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ റിപ്പബ്ലിക്ദിന പരേഡ് നയിച്ച മലയാളി വനിത -
എ. ബി. ശില്പ ഐ. പി. എസ്.


10. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ ട്രിപ്പിൾ സെഞ്ച്വറിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയ താരം -
തൻമയ് അഗർവാൾ

 രഞ്ജിട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെയാണ് ഹൈദരാബാദിന്റെ താരമായ തൻമയ് അഗർവാൾ 147 പന്തിൽ 300 റൺസ് നേടിയത്.


11. സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം -
 കോന്നി ഇക്കോടൂറിസം കേന്ദ്രം 


12. 2024 ജനുവരിയിൽ, മഹാകവി പന്തളം കേരളവർമ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത് -
കെ. രാജഗോപാൽ

'പതികാലം' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം

No comments:

Powered by Blogger.