Daily Current Affairs | 11 December 2023 | Guides Academy

Daily Current Affairs 11/12/2023.

1. യുഎസ് ആസ്ഥാനമായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് -
 നരേന്ദ്രമോദി 


2. 2023-ലെ സ്പോർട്സ് ബിസിനസ് ലീഡർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്-
ജയ് ഷാ (ബി.സി.സി.ഐ. സെക്രട്ടറി) 


3. 2023 ഡിസംബറിൽ നടന്ന വനിതാ പ്രീമിയർ ക്രിക്കറ്റ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ ഇന്ത്യൻ താരമായത് - 
കശ്വി ഗൗതം (2 കോടി രൂപ, ഗുജറാത്ത് ജയന്റ്സ്)

2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ അന്നബെൽ സതർലൻഡാണ് മൂല്യമേറിയ വിദേശ താരം.

 വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളി താരം - സജ്‌ന സജീവൻ (മുംബൈ ഇന്ത്യൻസ് )

 മിന്നു മണിയും ആശ ശോഭനയുമാണ് ഇതിനുമുൻപ് വനിതാ പ്രീമിയർ ലീഗിൽ കളിച്ച മലയാളികൾ.  


4. കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്കു മുന്നോടിയായി, 'സുഗതവനം' എന്നപേരിൽ പദ്ധതി നടപ്പാക്കുന്നത് ഏതുസംസ്ഥാനത്തെ രാജ്ഭവനാണ് -
പശ്ചിമബംഗാൾ

പശ്ചിമബംഗാൾ ഗവർണറായ മലയാളി- സി. വി. ആനന്ദബോസ് 


5. 2023 ഡിസംബറിൽ, പ്രൊഫഷണൽ ഫുട്ബോളിൽ 1200 മത്സരങ്ങൾ പൂർത്തിയാക്കിയ താരം -
 ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം - പീറ്റർ ഷിൽട്ടൻ(1387 മത്സരങ്ങൾ, മുൻ ഇംഗ്ലണ്ട് താരം)

6. രാജ്യത്ത് ഏറ്റവും കൂടുതൽ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷനുകളുള്ള സംസ്ഥാനം -
 കേരളം (21)

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് റേറ്റിങ് നൽകുന്നത്.


7.  ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് -
 വിഷ്ണുദേവ് സായ്


8. അർജന്റീനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത് -
 ഹാവിയർ മിലെ


9. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് -
 ബി.സി.സി.ഐ. (2.25 ബില്യൺ യുഎസ് ഡോളർ)


10. വിവിധ മേഖലകളിൽ രാജ്യത്തിന് വളർച്ച നേടാൻ നിശ്ചയിച്ചിരിക്കുന്ന,2023-2047 കാലഘട്ടം അറിയപ്പെടുന്നത് -
അമൃത്കാൽ

75-ാമത് സ്വാതന്ത്ര്യദിനാഘോഷവേളയിലാണ് പ്രധാനമന്ത്രി ഈ ആശയം അവതരിപ്പിച്ചത്.

 അമൃത്കാൽ 2047-ന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തെ 2047-ഓടെ ലോകോത്തര തുറമുഖമാക്കും.

No comments:

Powered by Blogger.