Daily Current Affairs | 12 December 2023 | Guides Academy

Daily Current Affairs 12/12/2023


1. രാജ്യത്തെ സ്ത്രീകളെ സംരംഭകരാക്കി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും നടപ്പാക്കുന്ന സംവിധാനം -
കോമൺ സർവീസ് സെന്റർ (സി.എസ്.സി.)

 ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാന ഏജൻസിയായാണ് കോമൺ സർവീസ് സെന്റർ പ്രവർത്തിക്കുന്നത്.


 2. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോർജ ബോട്ട് -
 ബറാക്കുഡ
(മണിക്കൂറിൽ 12 നോട്ടിക്കൽ മൈൽ വേഗം)

 മുംബൈ കപ്പൽശാലയ്ക്കായി, കൊച്ചി ആസ്ഥാനമായുള്ള മറൈൻടെക് കമ്പനിയായ 'നവാൾട്ടാ'ണ് വോട്ട് നിർമിച്ചത്.

3. ലോകത്തിലെ മികച്ച വൈദ്യുത യാത്രാബോട്ടിനുള്ള ഗുസ്താവ് ട്രോവ് പുരസ്കാരം ലഭിച്ച കേരളത്തിലെ ബോട്ട് - ആദിത്യ
( നിർമിച്ചത്: നവാൾട്ട്)


4. 2023 ഡിസംബറിൽ, 45 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട രാജാ രവിവർമ്മയുടെ ചിത്രങ്ങൾ

1.കൃഷ്ണനും രുഗ്മിണിയും
2. രാമനും സീതയും ലക്ഷ്മണനും സരയൂ നദി കടക്കുന്നു
3. ദത്താത്രേയ  

5. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, കേന്ദ്രം റദ്ദാക്കിയ തീരുമാനം സുപ്രീംകോടതി ശരിവച്ച തീയതി -
2023 ഡിസംബർ 11

 ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയതെന്ന് - 2019 ഓഗസ്റ്റ് 5


6. മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് -
മോഹൻ യാദവ്


7. വൃദ്ധരായ അനാഥരോഗികളെ പരിചരിക്കാൻ 'വയോസാന്ത്വനം' എന്നപേരിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ജില്ല -
 കോഴിക്കോട്

ജില്ലാ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


8. 2023-ലെ പ്രസിഡന്റ്സ് ട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടവും നേടിയത് -
 വീയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 

 പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ -
 അഷ്ടമുടി കായൽ 


9. 2023 ഡിസംബറിൽ പുനഃപ്രകാശനം ചെയ്ത, 'ആനപ്പക' എന്ന നോവലിന്റെ രചയിതാവ് -
 ഉണ്ണികൃഷ്ണൻ പുതൂർ 


10.  പ്രപഞ്ചോല്പത്തി സമയത്തുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തത്തെ കണ്ടെത്തിയ നാസയുടെ ബഹിരാകാശ ടെലസ്കോപ്പ് -
 ജെയിംസ് വെബ്

 ഇതുവരെ നിരീക്ഷിച്ചതിൽ ഏറ്റവും പഴക്കംചെന്ന  തമോഗർത്തമാണിത്.

GN-z11 ആകാശഗംഗയിൽ സ്ഥിതിചെയ്യുന്ന തമോഗർത്തത്തിന് സൂര്യനേക്കാൾ ഏകദേശം പത്തുലക്ഷം മടങ്ങ് പിണ്ഡമുണ്ട്. 

No comments:

Powered by Blogger.