Daily Current Affairs | 10 December 2023 | Guides Academy

Daily Current Affairs 10/12/2023

1. വേലുത്തമ്പി ദളവ സേവാസമിതിയുടെ ഈ വർഷത്തെ വേലുത്തമ്പി പുരസ്കാരത്തിന് അർഹനായത്-

ഇ. ശ്രീധരൻ 


2. വേലിയേറ്റരേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി -
 പുനർഗേഹം

3.നിലവിലെ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി-
സജി ചെറിയാൻ 

4. ലോക മനുഷ്യാവകാശ ദിനം -
 ഡിസംബർ 10

 2023-ലെ ലോക മനുഷ്യാവകാശ ദിന  പ്രമേയം-
Freedom, Equality and Justice for All

 1948 ഡിസംബർ 10-നാണ് യുഎൻ ലോക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.

 യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാമത് വാർഷികമാണ് 2023 ഡിസംബർ 10-ന് ആചരിച്ചത്.

5. ലോക മൃഗാവകാശ ദിനം-
 ഡിസംബർ 10


6. 2023 ഡിസംബറിൽ വിജ്ഞാപനം ചെയ്യപ്പെട്ട, രാജ്യത്താദ്യമായി പൂർണമായും സ്ത്രീലിംഗത്തിലെഴുതിയ നിയമം -
കേരള പൊതുജനാരോഗ്യ നിയമം, 2023 


7. 2023-ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ(സി.സി.പി.ഐ.) ഇന്ത്യയുടെ സ്ഥാനം -
 7

 ഡെൻമാർക്ക്, എസ്റ്റോണിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

 ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഒരു രാജ്യത്തിനും എത്താനായിട്ടില്ല.


8. ലോകത്താദ്യമായി നിർമിതബുദ്ധിയുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരാനൊരുങ്ങുന്നത് -
 യൂറോപ്യൻ യൂണിയൻ


9. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയതിന്റെ എത്രാമത്തെ വാർഷികമാണ് 2023-ൽ ആഘോഷിക്കുന്നത് -
50-ാമത്

 1973 ഡിസംബർ 27-നാണ് റെയിൽവേസിനെ പരാജയപ്പെടുത്തി ക്യാപ്റ്റൻ ടി.കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള കേരളാ ടീം കന്നിക്കിരീടം സ്വന്തമാക്കിയത്.


10. ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര നിർമിതബുദ്ധി സമ്മേളനം ഏർപ്പെടുത്തിയ 2023-ലെ സൊല്യൂഷൻസ് ഇംപ്ലിമെന്റർ പുരസ്കാരത്തിന് അർഹയായ മലയാളി -
ശ്രേയ ഫ്രാൻസിസ് 

No comments:

Powered by Blogger.