Daily Current Affairs | 19 September 2024 | Guides Academy

Daily Current Affairs | 19 September 2024 |

1. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ബയോഡീസിൽ ഉണ്ടാക്കാൻ കഴിയുന്ന കണ്ടെത്തലിന് പേറ്റന്റ് നേടിയത് - ഐഐടി ഭുവനേശ്വർ 

🔹 ഡോ. രമ്യ നീലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സോളാറിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് പൈറോളിസിസ് റിയാക്ടർ വഴി ബയോ ഡീസൽ ഉല്പാദിപ്പിച്ചത്.

2. ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ച ഡിജിറ്റൽ ഉപഭോക്തൃ സേവന അനുഭവത്തിനായി രൂപം നൽകിയ ജൻഎഐ പവേർഡ് വെർച്വൽ റിലേഷൻഷിപ്പ് മാനേജർ -
അദിതി 

3. പെപ്പർ അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു - പരസ്യ രംഗം 

4. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ രാജിവച്ചതിനെ തുടർന്ന് ഡൽഹിയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് - അതിഷി സിംഗ് 

🔹 ഡൽഹി ലഫ്റ്റനന്റ് ഗവർണർ- വി.കെ. സക്സേന

🔹 ഡൽഹിയിലെ മൂന്നാം വനിത മുഖ്യമന്ത്രിയാണ് അതിഷി 

🔹 ഡൽഹിയിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണിവർ.

🔹 രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി.

🔹 രാജ്യത്തെ ആദ്യ വനിതാ മുഖ്യമന്ത്രി - സുചേത കൃപലാനി

🔹 കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത -ജെ.ജയലളിത 

🔹 മലയാളിയായ ഏക വനിത മുഖ്യമന്ത്രി - ജാനകി രാമചന്ദ്രൻ

5. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ -
എന്റെ കേരളം എന്നും സുന്ദരം 

6.രാജ്യത്തെ റെയിൽവേ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം ആരംഭിക്കുന്ന ആപ്ലിക്കേഷൻ -
സൂപ്പർ ആപ്പ് 

🔹 റെയിൽവേ ടിക്കറ്റ് മുതൽ പാഴ്സൽ ബുക്കിംഗ് വരെ ഒരു ആപ്പ് വഴി ചെയ്യാൻ കഴിയും.

7. കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ അലങ്കാര മത്സ്യ ങ്ങളെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ ആപ്ലിക്കേഷൻ -
രംഗീൻ മച്ചലി 

🔹 പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ.

8. രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്‌കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന പദ്ധതി -
എൻപിഎസ് വാത്സല്യ 

9. ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്ന നദി - പമ്പ

🔹നെഹ്റു ട്രോഫി ജലമേള നടക്കുന്ന കായൽ - പുന്നമടക്കായൽ 

🔹 ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് - നെഹ്റു ട്രോഫി ജലമേള

10. കേന്ദ്ര ജലശക്തി മന്ത്രി - സി.ആർ. പാട്ടീൽ 

No comments:

Powered by Blogger.