Daily Current Affairs | 13 December 2023 | Guides Academy

Daily Current Affairs 13/12/2023


1. 2023 ഡിസംബറിൽ, യുഎസ്, ബ്രിട്ടൻ, കാനഡ തുടങ്ങി 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം -
 ന്യൂഡൽഹി 


2. 2023 ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന 'സ്റ്റോപ്പ് ക്ലോക്ക് നിയമം' ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു -
ക്രിക്കറ്റ്

 ബൗളിംഗ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറയ്ക്കുന്ന നിയമമാണിത്.

ഇതനുസരിച്ച് ഒരു ഓവർ പൂർത്തിയാക്കി ഒരു മിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ തയ്യാറായിരിക്കണം.

 ഒരു കളിയിൽ 3 തവണ ഈ സമയം ലഭിച്ചാൽ, ബാറ്റിംഗ് ടീമിന് 5 റൺസ് ബോണസായി ലഭിക്കും.


3. 2023 ഡിസംബറിൽ, കടലിനടിയിൽ വച്ച് പ്രകാശനം ചെയ്യുന്ന ' പവിഴപ്പുറ്റുകൾ, കടലിലെ മഴക്കാടുകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് -
അരുൺ അലോഷ്യസ്

4. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് -
 ഭജൻലാൽ ശർമ്മ (14--ാമത്)

ദിയാകുമാരി, പ്രേംചന്ദ് ഭൈരവ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.


5. സിയാച്ചിൻ സൈനികമുന്നണിയിൽ നിയമിതയാകുന്ന ആദ്യ വനിതാ മെഡിക്കൽ ഓഫീസർ -
 ക്യാപ്റ്റൻ ഫാത്തിമ വസീം

സിയാച്ചിനിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി നിയമിതയായത്-
ഗീതിക കൗൾ

സിയാച്ചിനിൽ നിയമിതയായ ആദ്യ വനിതാ ഓഫീസർ -
ശിവ ചൗഹാൻ 


6. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം -
 സൂര്യകുമാർ യാദവ്

 വിരാട് കോഹ്ലി, രോഹിത് ശർമ, കെ. എൽ. രാഹുൽ എന്നിവരാണ് ഇതിനുമുമ്പ് നേട്ടം കൈവരിച്ചവർ.


7. ആഫ്രിക്കൻ ഫുട്ബോളിലെ ഈ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത് -
വിക്ടർ ഒസിംഹെൻ (നൈജീരിയ)

വനിതാ വിഭാഗത്തിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്
 - അസിസാറ്റ് ഒഷോല (നൈജീരിയ, ബാഴ്സലോണ)


8. 2023-ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരങ്ങളിൽ ട്രാക്ക് അത്‌ലറ്റ് വിഭാഗത്തിൽ മികച്ച പുരുഷ താരമായത് -
നോഹ ലൈൽസ് (യു.എസ്. എ.)

ട്രാക്ക് അത്‌ലറ്റ് വിഭാഗത്തിലെ മികച്ച വനിതാ താരം-
ഫെയ്ത് കിപ്യേഗ (കെനിയ)

2023-ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരങ്ങളിൽ, ഫീൽഡ് ഇനത്തിലെ മികച്ച പുരുഷ താരം- അർമാൻഡ് ഡ്യുപ്ലാന്റിസ് ( സ്വീഡൻ, പോൾവാൾട്ട്)

ഫീൽഡ് ഇനത്തിലെ മികച്ച വനിതാ താരം- യുലിമർ റോജസ് (വെനസ്വേല, ട്രിപ്പിൾ ജമ്പ്)

മാരത്തൺ വിഭാഗത്തിലെ മികച്ച
പുരുഷ താരം - കെൽവിൻ കിപ്റ്റം (കെനിയ)

വനിതാ താരം- ടിഗിസ്റ്റ് അസ്സെഫ (എതോപ്യ)


8. 25 വർഷത്തിനിടെ ആളുകൾ, ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ ക്രിക്കറ്റർ എന്ന നേട്ടത്തിന് അർഹനായത് -
വിരാട് കോഹ്ലി

9. ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ കായിക താരം -
 ക്രിസ്റ്റ്യാനോ റൊണാൾഡോ

10. ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ കായികയിനം -
 ഫുട്ബോൾ

No comments:

Powered by Blogger.