Daily Current Affairs | 14 December 2023 | Guides Academy

Daily Current Affairs 14/12/2023


1. യു.എൻ. റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കറുപ്പ്(Opium) ഉത്പാദകരായ രാജ്യം -
മ്യാന്മാർ 

2. 2023 ഡിസംബറിൽ, അന്താരാഷ്ട്ര ടെന്നീസ് 'ഹാൾ ഓഫ് ഫെയിമി'ൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ -
ലിയാണ്ടർ പേസ്, വിജയ് അമൃത്‌രാജ്

 ആദ്യമായാണ് രണ്ട് ഏഷ്യൻ പുരുഷതാരങ്ങൾ ഈ നേട്ടത്തിന് അർഹമാകുന്നത്.


 മികച്ച വനിതാ ടെന്നീസ് താരത്തിനുള്ള WTA പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും സ്വന്തമാക്കിയത് -
ഇഗ സ്വിയടെക് (പോളണ്ട്)


3.  പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ലോകബാങ്ക് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ നൽകുന്ന ആഗോള പുരസ്കാരത്തിന് അർഹമായ ബാങ്ക് -
ഫെഡറൽ ബാങ്ക്


4. മറയൂരിലെ ഗോത്രജനതയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി -
കനവ് 


5. 2023 ഡിസംബറിൽ, സ്ത്രീകൾക്ക് 33% സീറ്റുകൾ സംവരണം ചെയ്യുന്ന ബിൽ പാസാക്കിയ നിയമസഭ -
 ജമ്മുകശ്മീർ 


6. ചെന്നൈ ആസ്ഥാനമായുള്ള പ്രൈം പോയിന്റ് ഫൗണ്ടേഷന്റെ സൻസദ് മഹാരത്ന പുരസ്കാരത്തിന് അർഹനായ മലയാളി എം. പി. -
എൻ. കെ. പ്രേമചന്ദ്രൻ

 ലോക്സഭയിലെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.  


7. 2024 ജനുവരി മുതൽ വിദേശ സഞ്ചാരികൾക്കായി വിസാ നിയന്ത്രണം ഒഴിവാക്കുന്ന ആഫ്രിക്കൻ രാജ്യം -
കെനിയ

കെനിയയുടെ പ്രസിഡന്റ്-
വില്യം റൂട്ടോ 


8. സമ്മക്ക സരക്ക സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽവരുന്ന സംസ്ഥാനം -
 തെലങ്കാന


9. അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ 90-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി -
സുഗതനവതി

സുഗതകുമാരി അന്തരിച്ച തീയതി - 2020 ഡിസംബർ 23


10. കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾക്ക് സൗജന്യമായി തുടർപഠനത്തിന് സൗകര്യമൊരുക്കുന്ന, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പദ്ധതി -
 സമന്വയ

 ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ - 
ഡോ. പി. എം. മുബാറക് പാഷ 

No comments:

Powered by Blogger.