Daily Current Affairs | 15 December 2023 | Guides Academy
Daily Current Affairs 15/12/2023
1. ചരിത്രത്തിലാദ്യമായി ഇന്ത്യൻ പാർലമെന്റിൽ ഭീകരാക്രമണം നടന്ന ദിവസം -
2001 ഡിസംബർ 13
2. രാജ്യത്ത് ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ, കേരളത്തിൽനിന്ന് ഇടംപിടിച്ച ഏക നഗരം -
കോഴിക്കോട് (10-ാമത്)
3. രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരം-
കൊൽക്കത്ത
4. 2023-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാക്കൾ -
ഡാനിയൽ ബരെൻ ബോയിം, അലി അബു അവാദ്
ഇസ്രായേൽ-പലസ്തീൻ സമാധാനത്തിനായി നിലകൊള്ളുന്നതിനാണ് ഇരുവർക്കും പുരസ്കാരം ലഭിച്ചത്.
അർജന്റീനയിൽ നിന്നുള്ള പിയാനിസ്റ്റാണ് ഡാനിയൽ ബരെൻ ബോയിം.
5. ഊർജ കാര്യക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഊർജ മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം -
ആന്ധ്രപ്രദേശ്
കേരളത്തിന്റെ സ്ഥാനം -
2
6. ദേശീയ ഊർജ സംരക്ഷണ ദിനം -
ഡിസംബർ 14
7. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023-ലെ ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രമേള പുരസ്കാരത്തിന് അർഹനായത് -
കെ. ജെ. യേശുദാസ്
8. ഇന്ത്യയിലെ ഗ്രാമങ്ങളുടെ സാംസ്കാരികവൈവിധ്യം ലോകത്തിനുമുന്നിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതി -
എന്റെ ഗ്രാമം, എന്റെ അഭിമാനം (മേരാ ഗാവ് മേരി ധരോഹർ)
ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളുടെ സാംസ്കാരിക മാപ്പിംഗിനും ഡോക്യുമെന്റേഷനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
9. യു. എ. ഖാദർ ഭാഷാശ്രീ സംസ്ഥാന സാഹിത്യപുരസ്കാരത്തിന് അർഹനായത് -
ശ്രീധരൻ ചെറുവണ്ണൂർ
(കൃതി : കരിമ്പൻ കവിത)
10. ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടകവർഷമായി ആചരിക്കുന്നത് -
2024
No comments: