Daily Current Affairs | 16 December 2023 | Guides Academy

Daily Current Affairs 16/12/2023

1. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ, മികച്ച ചിത്രത്തിനുള്ള സുവർണചകോരം സ്വന്തമാക്കിയത് -
ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (ജാപ്പനീസ് ചിത്രം)

 മികച്ച സംവിധായകനുള്ള രജതചകോരത്തിന് അർഹനായത് - ഷോക്കിർ ഖോലിക്കോവ് (ചിത്രം : സൺഡേ)

 പ്രേക്ഷകപ്രീതി നേടിയ ചിത്രം - തടവ്

 രാജ്യാന്തര വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് - ഫാസിൽ റസാഖ് (ചിത്രം: തടവ്)

 മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം - ആട്ടം ( സംവിധാനം: ആനന്ദ് ഏകർഷി)

 മികച്ച നവാഗത സംവിധാനത്തിനുള്ള ഫിപ്രസി പുരസ്കാരം ലഭിച്ചത് - ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)

സമാപന ചടങ്ങിൽ മുഖ്യ അതിഥിയായത് - പ്രകാശ് രാജ്  


2. 2023 ഡിസംബറിൽ, ബി.സി.സി.ഐ. പിൻവലിച്ച '7-ാം നമ്പർ ജഴ്‌സി' ഏത് ക്രിക്കറ്റ് താരത്തിന്റേതാണ് -
മഹേന്ദ്ര സിംഗ് ധോണി

 സച്ചിനുശേഷം(10-ാം നമ്പർ) ബി.സി.സി.ഐ. ജഴ്സി പിൻവലിച്ച് ആദരിക്കുന്ന രണ്ടാമത്തെ താരമാണ് ധോണി.


3. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ, 2023-ലെ ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയ പുരുഷ താരം -
 നൊവാക് ജോക്കോവിച്ച് (സെർബിയ, 8-ാം തവണ)

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ, 2023-ലെ ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയ വനിതാ താരം - അര്യാന സബലേങ്ക (ബെലറൂസ്)


4. അയോദ്ധ്യയിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് - മസ്ജിദ് മൊഹമ്മദ് ബിൻ അബ്ദുള്ള

 ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ ഈ മസ്ജിദിൽ സ്ഥാപിക്കും.


5. 2023 ഡിസംബറിൽ, ഏത് ഫുട്ബോൾ താരത്തിന്റെ 6 ജഴ്സികളാണ് 7.8 മില്യൺ ഡോളറിന് ലേലം ചെയ്തത് -
 ലയണൽ മെസ്സി


6. 16 വയസ്സിനുതാഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാനൊരുങ്ങുന്ന രാജ്യം -
 ബ്രിട്ടൻ 


7. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന്, തമിഴ്നാട് സർക്കാർ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടി -
മക്കളുടൻ മുതൽവർ


8. 2023 ഡിസംബറിൽ, ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ രാജ്യം -
 സ്പെയ്ൻ


9. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായത് -
 ഹാർദിക് പാണ്ഡ്യ

No comments:

Powered by Blogger.