Daily Current Affairs | 17 December 2023 | Guides Academy

Daily Current Affairs 17/12/2023

1. ഡി.ആർ.ഡി. ഒ. വികസിപ്പിച്ച, മിസൈലും ബോംബും വർഷിക്കാവുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ കോംപാറ്റ് ഡ്രോൺ -
സ്വിഫ്റ്റ്(SWiFT)

SWiFT- Stealth Wing Flying Testbed 


2. 2023 ഡിസംബറിൽ, വിവിധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ഗൾഫ് രാജ്യം -
ഒമാൻ

സമുദ്രസഹകരണം, കണക്ടിവിറ്റി, ഊർജ്ജസുരക്ഷ, വ്യവസായം, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ പണമിടപാട്, കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലാണ് സഹകരിക്കുന്നത്.


3. 2023-ലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായത് -
ഹരിയാന

 ഫൈനലിൽ രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഹരിയാന കന്നിക്കിരീടം സ്വന്തമാക്കിയത്.


4. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ, റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ രാജ്യം -
 ഇന്ത്യ

 ഇംഗ്ലണ്ടിനെ 347 റൺസിന് പരാജയപ്പെടുത്തിയാണ്, ഇന്ത്യ റെക്കോർഡ് സ്വന്തമാക്കിയത്.


5. 'നാഗേഷ് ട്രോഫി', ഏത് കായികയിനവുമായി ബന്ധപ്പെട്ട ടൂർണമെന്റാണ് -
ക്രിക്കറ്റ് 

കാഴ്ചപരിമിതരുടെ അന്തർസംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റായ നാഗേഷ് ട്രോഫിയുടെ ബ്രാൻഡ് അംബാസഡർ-
മുഹമ്മദ് കൈഫ്

ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റാണിത്. 


6. 2023 ഡിസംബറിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയടക്കം 33 രാജ്യങ്ങൾക്ക് വിസ ഒഴിവാക്കിയ ഏഷ്യൻ രാജ്യം-
ഇറാൻ


7. 2023 നവംബറിൽ, കേരളത്തിൽ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ ഉപവകഭേദം -
JN.1


 ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്ന നഗരം -
സൂററ്റ് (ഗുജറാത്ത്)

 സൂററ്റ് ഡയമണ്ട് ബോവ്‌സ് എന്നാണ് ഓഫീസ് സമുച്ചയത്തിന്റെ പേര്.


8. ന്യൂഡൽഹിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ,എ.ഐ. ഗെയിം ചേഞ്ചേഴ്സ് വിഭാഗത്തിൽ, മികച്ച എഐ സ്റ്റാർട്ടപ്പിനുള്ള പുരസ്കാരം നേടിയ കേരളത്തിൽനിന്നുള്ള സ്ഥാപനം -
ജെൻ റോബോട്ടിക്സ്

ജെൻ റോബോട്ടിക്സ് അവതരിപ്പിച്ച, 'ജി-ഗെയ്റ്റർ' റോബോട്ടിക് സാങ്കേതികവിദ്യയാണ് പുരസ്കാരത്തിന് അർഹമാക്കിയത്.


9. അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും നേരത്തെ കണ്ടെത്തുന്നതിനായി 'വെൽനെസ് ഓൺ വീൽസ്' എന്ന പേരിൽ സഞ്ചരിക്കുന്ന ക്ലിനിക് നിരത്തിലിറക്കിയ സംസ്ഥാനം -
കർണാടക 

No comments:

Powered by Blogger.