Daily Current Affairs | 18 December 2023 | Guides Academy
Daily Current Affairs 18/12/2023
1. അന്താരാഷ്ട്ര കുടിയേറ്റ ദിനം, ലോക അറബിഭാഷാ ദിനം -
ഡിസംബർ 18
2. അന്താരാഷ്ട്ര ന്യൂനപക്ഷ അവകാശദിനം -
ഡിസംബർ 18
3. നിലവിലെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ -
എ. എ. റഷീദ്
4. 25 കി. മീ. പരിധിയിൽ ആകാശത്തുള്ള 4 ലക്ഷ്യങ്ങളെ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി തകർക്കാൻ ശേഷിയുള്ള ആദ്യ രാജ്യമായി മാറിയത് -
ഇന്ത്യ
5. 2023 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച, തദ്ദേശീയമായി നിർമ്മിച്ച വ്യോമകവച മിസൈൽ സംവിധാനം -
സമർ
6. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ ബൗളർ എന്ന റെക്കോർഡിന് അർഹനായത് -
നഥാൻ ലയൺ (ഓസ്ട്രേലിയ)
ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് സ്പിൻ ബൗളറും, മൂന്നാമത് ഓസ്ട്രേലിയൻ താരവുമാണ് ലയോൺ.
7. അടുത്തിടെ, 1800-ലധികം വർഷം പഴക്കമുള്ള മഹാശിലാസ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തിയ ജില്ല -
കാസർകോട് (പെരിയ)
8. ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ - ബാസിലസ് ആന്ത്രാസിസ്
കെനിയ, മലാവി, ഉഗാണ്ട, സിംബാവെ, സാംബിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് അടുത്തിടെ ആന്ത്രാക്സ് രോഗം റിപ്പോർട്ട് ചെയ്തത്.
9. 2023-ലെ അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കളായത് -
ബംഗ്ലാദേശ്
ഫൈനലിൽ യു.എ.ഇ.യെ തോൽപ്പിച്ചാണ് ബംഗ്ലാദേശ് കിരീടം നേടിയത്.
10. അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം മത്സ്യപരാദജീവി -
എൽത്തൂസ നെമോ
No comments: