Daily Current Affairs | 20 December 2023 | Guides Academy

Daily Current Affairs 20/12/2023

1. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരം -
 മിച്ചൽ സ്റ്റാർക്ക്

24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സ്റ്റാർക്കിനെ സ്വന്തമാക്കിയത്.

 ഐപിഎല്ലിൽ, 20 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട ആദ്യ താരം - പാറ്റ് കമിൻസ് (20.50 കോടി, സൺറൈസേഴ്സ് ഹൈദരാബാദ്)

 മിച്ചൽ സ്റ്റാർക്കും പാറ്റ് കമിൻസും ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാരാണ്.


2. 2024-ലെ ഓസ്കാർ അവാർഡിനുള്ള പ്രാഥമിക യോഗ്യതാ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്
(സംവിധാനം: ഷെയ്സൺ പി. ഔസേഫ്)

 സിനിമയിലെ സംഗീതം ഓസ്‌കാറിന്റെ ഒറിജിനൽ സ്കോർ വിഭാഗത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി.

 ഉത്തരേന്ത്യയിൽ കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയാണിത്.

3. 2024-ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി- 2018:
എവരിവൺ ഈസ് എ ഹീറോ
( സംവിധാനം: ജൂഡ് ആന്റണി ജോസഫ്)


4. ഭാരത് ഭവന്റെ വിവർത്തന സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത് - പ്രഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ

 ഭാരത് ഭവന്റെ വിവർത്തനരത്ന പുരസ്കാരത്തിന് അർഹയായത് - രാജേശ്വരി ജി. നായർ

5. ജ്ഞാനപീഠ പുരസ്കാരജേതാവും കൊങ്കിണി എഴുത്തുകാരനുമായ ദാമോദർ മൗസോയുടെ 'ഇവർ എന്റെ കുട്ടികൾ' എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് -
രാജേശ്വരി ജി. നായർ


6. 2023 ഡിസംബറിൽ, റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ ഇന്ത്യയുടെ അയൽരാജ്യം -
ചൈന 


7. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇറ്റാലിയൻ തത്വചിന്തകൻ -
അന്റോണിയോ നെഗ്രി

അന്റോണിയോ നെഗ്രി, മൈക്കിൾ ഹാർഡ്റ്റുമായിചേർന്ന് രചിച്ച 'മുതലാളിത്ത, ആഗോളവൽക്കരണ വിരുദ്ധ ബൈബിൾ' എന്നറിയപ്പെടുന്ന പുസ്തകം - എംപയർ (സാമ്രാജ്യം) 


8. ഒരു കലണ്ടർ വർഷത്തിൽ 10 കോടിപേർ യാത്രചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി - ഇൻഡിഗോ


9. പാർലമെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഗവേഷണം നടത്തി പാർലമെന്റ് അംഗത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഗവേഷണസ്ഥാപനമായ  പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് അവതരിപ്പിച്ച സ്റ്റൈപ്പൻഡ് പദ്ധതി -
ലാംപ് (LAMP)

LAMP- Legislative Assistants to Members of Parliament


10. സ്വന്തമായി സാംസ്കാരിക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ നഗരം -
കൊച്ചി

No comments:

Powered by Blogger.