Daily Current Affairs | 25 December 2023 | Guides Academy

Daily Current Affairs 25/12/2023

1. ദേശീയ സദ്ഭരണ ദിനം-
 ഡിസംബർ 25

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ സദ്ഭരണ ദിനമായി ആചരിക്കുന്നത് -
 അടൽ ബിഹാരി വാജ്പേയി 


2. 2023 ഡിസംബറിൽ അന്തരിച്ച 'ടി. എ. ജാഫർ', ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു-

ഫുട്ബോൾ

 1973-ല്‍ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.


3. 2023 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ-
 ഐ.എൻ.എസ്. ഇംഫാൽ

 മിസൈൽ നശീകരണ ഇനത്തിൽപ്പെടുന്ന കപ്പലിൽനിന്ന് ബ്രഹ്മോസ് മിസൈൽ അടക്കമുള്ളവ വിക്ഷേപിക്കാനാകും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥലത്തിന്റെ പേരിലറിയപ്പെടുന്ന ആദ്യ യുദ്ധക്കപ്പലാണിത്.

വിശാഖപട്ടണം’ ശ്രേണിയിൽപ്പെടുന്ന നാലു കപ്പലുകളിൽ മൂന്നാമത്തെയാണിത്. ഐ.എൻ.എസ്. വിശാഖപട്ടണവും ഐ.എൻ.എസ്. മോർമുഗാവും നേരത്തേ കമ്മിഷൻ ചെയ്തിരുന്നു.


4. പ്രാദേശിക സാമ്പത്തിക വികസനത്തിന് വ്യവസായ വകുപ്പും തദ്ദേശവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി -

ഒരു തദ്ദേശസ്ഥാപനം, ഒരു ഉത്പന്നം (One Local Body, One Product-OLOP)

5. നിലവിലെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി -
പി. രാജീവ്

6. നിലവിലെ സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി -
എം. ബി. രാജേഷ് 


7. സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം-
CSPACE

8. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ- ഷാജി എൻ. കരുൺ 


9. ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ(IETC) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി -
 ഡോ. എ. വി. അനൂപ് 


10. എഫ്.ബി.റെഫ് സ്റ്റാറ്റ്സ് പുറത്തുവിട്ട കണക്കുപ്രകാരം, 2023-ല്‍ ഇന്റർനെറ്റിലൂടെ ഏറ്റവുമധികം തിരഞ്ഞ ഫുട്ബോൾ താരം -
 ലയണൽ മെസ്സി 

No comments:

Powered by Blogger.