Daily Current Affairs | 28 December 2023 | Guides Academy
Daily Current Affairs 28/12/2023
1. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ എത്രാമത് ജന്മവാർഷികമാണ് 2023 ഡിസംബർ 28-ന് ആഘോഷിക്കുന്നത് -
150-ാമത്
'മുസ്ലിം', 'ദീപിക', 'അൽ-ഇസ്ലാം' എന്നിവ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രധാന പ്രസിദ്ധീകരണങ്ങളാണ്.
2. 2023 ഡിസംബറിൽ, സംസ്ഥാനത്തെ വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധന -
ഓപ്പറേഷൻ ജംഗിൾ സഫാരി
3. സംസ്ഥാനത്ത് ആദ്യമായി യൂറേഷ്യൻ നീർനായയെ കണ്ടെത്തിയ വന്യജീവി സങ്കേതം-
ചിന്നാർ വന്യജീവിസങ്കേതം (ഇടുക്കി)
'ലൂട്ര ലൂട്ര' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
3. ചാറ്റ് ജി.പി.ടിക്ക് ബദലായി, റിലയൻസ് ജിയോയും ഐ.ഐ.ടി. ബോംബെയും സംയുക്തമായി വികസിപ്പിക്കുന്ന നിർമിതബുദ്ധി അധിഷ്ഠിത സംവിധാനം -
ഭാരത് ജി.പി.ടി.
GPT- Generative Pre-trained Transformer
4. 'അപോഫിസ് 99942' എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിക്കുന്ന ദൗത്യം -
ഒസിരിസ്-അപെക്സ്
ബെന്നു ഛിന്നഗ്രഹത്തെക്കുറിച്ച് പഠിച്ച നാസയുടെ ഒസിരിസ്-റെക്സ് ഓർബിറ്ററിന്റെ പേരാണ്, പുതിയ ദൗത്യത്തിനായി ഒസിരിസ്-അപെക്സ് എന്നാക്കി മാറ്റിയത്.
ഒസിരിസ്-അപെക്സ് 2029-ൽ ലക്ഷ്യസ്ഥാനത്തെത്തും.
5. വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി വയോജന കമ്മീഷൻ രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാനം -
കേരളം
6. സംസ്ഥാന സാമൂഹികനീതി വകുപ്പ് മന്ത്രി -
ആർ. ബിന്ദു
7. പൊതുമേഖല സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപംനൽകിയ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡിന്റെ(KPESRB) ചെയർപേഴ്സൺ -
വി. പി. ജോയ്
8. 'കോപൈലറ്റ്' എന്ന ജനറേറ്റീവ് എ.ഐ. അസിസ്റ്റന്റ് അവതരിപ്പിച്ച കമ്പനി- മൈക്രോസോഫ്റ്റ്
9. സി.ബി.ഐ., എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡി.ആർ.ഡി.ഒ. തുടങ്ങിയഏജൻസികളെ വിവരാവകാശനിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്ന വിവരാകാശ നിയമത്തിലെ വകുപ്പ് -
സെക്ഷൻ 24
എന്നാൽ, അഴിമതി, മനുഷ്യാവകാശ വിഷയങ്ങൾ എന്നിവയിൽ വിവരം നൽകണമെന്ന് വ്യവസ്ഥയുണ്ട്.
10. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എത്രാമത് സ്ഥാപകദിനമാണ് 2023 ഡിസംബർ 28-ന് ആചരിക്കുന്നത് -
139-ാമത്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് - 1885 ഡിസംബർ 28
No comments: