Daily Current Affairs | 01 January 2024| Guides Academy
Daily Current Affairs 1/1/2024
1. 2024-ലെ പുതുവർഷം ആദ്യമെത്തിയ രാജ്യം -
കിരിബാത്തി ദ്വീപ് (പസഫിക്)
2. 16-ാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയർമാൻ -
ഡോ. അരവിന്ദ് പനഗരിയ
നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു.
15-ാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയർമാൻ - എൻ. കെ. സിംഗ്
3. തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാറിന്റെ ആപ്ലിക്കേഷൻ -
കെ-സ്മാർട്ട്
മുഖ്യമന്ത്രി പിണറായി വിജയൻ, കെ-സ്മാർട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത തീയതി - 2024 ജനുവരി 1
4. മലയാളത്തിലെ ആദ്യ വനിതാ ന്യൂസ് റീഡർ -
ഹേമലത (ദൂരദർശൻ)
5. ഊർജമേഖലയിലെ മാറ്റം ഉൾക്കൊണ്ട്, പുതിയ ഊർജനയം രൂപീകരിക്കുന്നതിനായി 18 അംഗ സമിതി രൂപവത്കരിച്ച സംസ്ഥാനം -
കേരളം
ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാലാണ് സമിതിയുടെ അധ്യക്ഷൻ.
6. 2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല -
കൊല്ലം
ചരിത്രത്തിലാദ്യമായി കലോത്സവത്തിന്റെ ഭാഗമാകുന്ന 'മങ്ങലംകളി', ഏത് ജില്ലയിലെ ഗോത്ര കലാരൂപമാണ് - കാസർകോട്
7. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ 'മേഘമല വെള്ളിവരയൻ', ഏത് ജീവിവർഗത്തിൽപ്പെടുന്നു -
ചിത്രശലഭം
പെരിയാർ-മേഘമല മലനിരകളിൽ നിന്നാണ് വെള്ളിവരയൻ(സിഗരൈറ്റിസ്) വിഭാഗത്തിൽപ്പെട്ട ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്.
'മേഘമലൈ ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ' എന്നാണിത് അറിയപ്പെടുക.
8. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനികൾ സ്ഥാപിച്ച സ്വർണ ഖനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സുഗന്ധഗിരി വനമേഖല സ്ഥിതിചെയ്യുന്ന ജില്ല -
വയനാട്
9. 2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഗൾഫ് നഗരം -
ദുബായ്
10. 2023 ഡിസംബറിൽ അന്തരിച്ച, പ്രശസ്ത കർണാടക സംഗീതജ്ഞൻ -
ഒ. എസ്. ത്യാഗരാജൻ
No comments: