Daily Current Affairs | 02 January 2024 | Guides Academy

Daily Current Affairs 02/01/2023

1. പിഎസ്എൽവിയുടെ 60-ാമത് ദൗത്യമായ PSLV C58 വിക്ഷേപിച്ച തീയതി -
2024 ജനുവരി 1

PSLV C58 ദൗത്യം ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങൾ -
എക്സ്പോസാറ്റ്, വീസാറ്റ്

2. രാജ്യത്ത് പൂർണമായും വനിതകളുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആദ്യ ഉപഗ്രഹം -
 വീസാറ്റ് (WESAT)

വീസാറ്റ് ഉപഗ്രഹം വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം - എൽ.ബി.എസ്. വനിതാ എൻജിനീയറിങ് കോളേജ്, തിരുവനന്തപുരം (പൂജപ്പുര)


3. മന്നം ജയന്തി -
ജനുവരി 2
 നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ,147-ാമത് മന്നം ജയന്തിയാണ് 2024-ൽ ആഘോഷിക്കുന്നത്.


4. 2024 ജനുവരിയിൽ തൊഴിൽ നിയമം ലംഘിച്ചതിന്റെ പേരിൽ 6 മാസം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സമാധാന നൊബേൽ ജേതാവ് -
ഡോ. മുഹമ്മദ് യൂനസ്

 ബംഗ്ലാദേശിൽ ഗ്രാമീണ ബാങ്കുകൾ വഴി ചെറുകിട വായ്പാ പദ്ധതി നടപ്പാക്കി വലിയതോതിൽ ദാരിദ്ര്യനിർമാർജനം നടത്തിയതിനാണ് 2006-ലെ സമാധാന നോബൽ പുരസ്കാരം ലഭിച്ചത്.


5. 2024 ജനുവരിയിൽ, റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ ഏഷ്യൻ രാജ്യം-
ജപ്പാൻ


6. കൂടുതൽപ്പേരെ ഒരേസമയം സൂര്യനമസ്കാരത്തിൽ പങ്കെടുപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സംസ്ഥാനം -
ഗുജറാത്ത്


7. വിവാദമായ ദേശീയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഖേൽരത്ന, അർജുന അവാർഡുകൾ ഉപേക്ഷിച്ച വനിതാ ഗുസ്തി താരം -
 വിനേഷ് ഫോഗട്ട്


8. 2024 ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിക്കുന്ന ഓസ്ട്രേലിയൻ താരം -
ഡേവിഡ് വാർണർ

 വിരമിച്ചാലും, ആവശ്യമെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിൽ ഓസ്ട്രേലിക്കായി കളിക്കാൻ തയ്യാറാണെന്നും വാർണർ അറിയിച്ചു.


9. 2024 ജനുവരിയിൽ അന്തരിച്ച 'കുറുമാട്ടി(രാഗിണി)', പി. വത്സലയുടെ ഏത് നോവലിലെ കഥാപാത്രമായിരുന്നു -
നെല്ല് 


10. ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ആണവസാമഗ്രി വിവരങ്ങൾ പരസ്പരം കൈമാറിയത് -
പാക്കിസ്ഥാൻ

No comments:

Powered by Blogger.