Daily Current Affairs | 31 December 2023 | Guides Academy


Daily current affairs 31/12/2023

1. ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനാകുന്നത് -
വൈസ് അഡ്മിറൽ വി. ശ്രീനിവാസ്

വൈസ് അഡ്മിറൽ ഹംപിഹോളി വിരമിക്കുന്ന ഒഴിവിലാണ് ശ്രീനിവാസ് ദക്ഷിണ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫാകുന്നത്.

2. മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പി. ടി. തോമസ് പുരസ്കാരത്തിന് അർഹനായത് -
മാധവ് ഗാഡ്ഗിൽ

3. യുദ്ധവിരുദ്ധ കവിത ചൊല്ലിയതിനെത്തുടർന്ന് 7 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷ്യൻ കവി -
ആർട്യോം കമർദീൻ

4. ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഹെലിടൂറിസം പദ്ധതി ആരംഭിച്ച തീയതി -
2023 ഡിസംബർ 30

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഹെലി ടൂറിസം പദ്ധതിയുടെ ഫ്ലാഗ് ഓഫ് നടത്തിയത്.

5. കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി 'ടാറ്റാ മെമ്മോറിയൽ ആശുപത്രി' വികസിപ്പിച്ച, രാജ്യത്തെ ആദ്യ ഓറൽ കീമോതെറാപ്പി മരുന്ന് -
പ്രീവാൾ(PREVALL)

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കാണ് പ്രീവാൾ ഉപയോഗിക്കുക.

6. കുമാരനാശാന്റെ 150-ാം  ജന്മവാർഷികത്തോടനുബന്ധിച്ച്,പ്രൊഫ. മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആശാൻ@150 യുവസാഹിത്യ പുരസ്കാരത്തിന് അർഹനായത് -
പ്രവീൺ കെ. ടി.

'ജ്ഞാനോദയത്തിന്റെ കേരള പരിസരം' എന്ന ആശാൻ കവിതാപഠനത്തിനാണ് പുരസ്കാരം.

7. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവിൽ വന്നത് -
മഞ്ചപ്പാലം (പടന്നപ്പാലം,കണ്ണൂർ)

8. ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പദ്ധതി -
ബൈക്ക് എക്സ്പ്രസ്

9. അടുത്തിടെ, കുഫോസ് ഗവേഷകർ ജീൻ ഘടന കണ്ടെത്തിയ മത്സ്യം -
ബ്രാഹ്മണക്കണ്ട (ലെപിഡോ പൈഗോപ് സിസ് ടൈപ്പസ്)

10.  2023-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ ചാമ്പ്യന്മാരായത് -

കേരളം2

11. 2023-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ വേദി - മഹാരാഷ്ട്ര(ബല്ലാർപുർ)

No comments:

Powered by Blogger.