Daily Current Affairs | 03 January 2024 | Guides Academy

Daily Current Affairs 03/01/2023

1. നിർമിത ബുദ്ധി(എഐ) അധിഷ്ഠിത സാങ്കേതികവിദ്യയിൽ രാജ്യത്തെ പ്രധാനകേന്ദ്രമായി മാറാനൊരുങ്ങുന്ന കേരളത്തിലെ നഗരം -
കൊച്ചി 


2. കേരള കർഷക തൊഴിലാളി യൂണിയന്റെ മുഖമാസികയായ 'കർഷകത്തൊഴിലാളി' ഏർപ്പെടുത്തുന്ന പ്രഥമ കേരള പുരസ്കാരത്തിന് അർഹനായത്
 - വി. എസ്. അച്യുതാനന്ദൻ 


3. 2024 ജനുവരിയിൽ രാജസ്ഥാനിലെ മഹാജനിൽ നടക്കുന്ന ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസം -
 ഡെസേർട്ട് സൈക്ലോൺ

4. 2023 ഓഗസ്റ്റിൽ, ദുബായിൽ നടന്ന ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസം -
സായീദ് തൽവാർ

സായീദ് തൽവാറിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പലുകൾ-
INS വിശാഖപട്ടണം, INS ത്രികന്ധ്


5. 2024 ജനുവരിയിൽ ബ്രിക്സ് കൂട്ടായ്മയിൽ അംഗങ്ങളായ രാജ്യങ്ങൾ :-


 യു.എ.ഇ.  
 സൗദി അറേബ്യ
 ഈജിപ്ത്  
 എത്യോപ്യ
ഇറാൻ


 അർജന്റീന അവസാനനിമിഷം പിന്മാറി.

6. നിലവിൽ ബ്രിക്സ് കൂട്ടായ്മയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം -
10

2006-ലാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് ബ്രിക്(BRIC) കൂട്ടായ്മ രൂപവൽക്കരിച്ചത്.

 2010-ൽ ദക്ഷിണാഫ്രിക്കയ്ക്ക് സ്ഥിരാംഗത്വം നൽകിയതോടെയാണ് ബ്രിക്,'BRICS' കൂട്ടായ്മയായത്. 


7. 2024 ജനുവരിയിൽ അന്തരിച്ച 'സവി സമീർ', ഏത് ചാരസംഘടനയുടെ മുൻമേധാവിയായിരുന്നു -
 മൊസാദ് (ഇസ്രായേൽ ചാരസംഘടന) 


8. 2024 ജനുവരിയിൽ, കേരളത്തിലെ ഏത് ജില്ലയാണ് ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത് -
 ആലപ്പുഴ 


9. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ  ആദ്യ കടൽ ഭക്ഷണ റസ്റ്റോറന്റ് നിലവിൽ വരുന്നതെവിടെ -
ആഴാകുളം (തിരുവനന്തപുരം)


10. ദേശീയ നിയമസഹായ അതോറിറ്റി ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി -
ജസ്റ്റിസ് ബി. ആർ. ഗവായി

No comments:

Powered by Blogger.