Daily Current Affairs | 05 January 2024 | Guides Academy

Daily Current Affairs 05/01/2024

1. ഏഷ്യാ പസഫിക്കിലെയും യൂറോപ്പിലെയും സർവകലാശാലകളുമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സഹകരണത്തിനൊരുങ്ങുന്ന സംസ്ഥാനം -
കേരളം

 സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി- ആർ. ബിന്ദു 


2. അടുത്തിടെ ഗ്ലെൻമാർക്ക് ഫാർമിസ്യൂട്ടിക്കൽസ് ഇന്ത്യയിൽ അവതരിപ്പിച്ച 'ലിറാഗ്ലൂടൈഡ്(ലിറാഫിറ്റ്)', ഏതുരോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു -
 പ്രമേഹം 


3.ഇന്ത്യയിൽ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ്(48 gbps) ലഭ്യമാക്കുന്നതിനായി ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വികസിപ്പിച്ച ബ്രോഡ്ബാൻഡ് ആശയവിനിമയ ഉപഗ്രഹം - GSAT-20

GSAT-N2, CMS-03 എന്നീ പേരുകളിലും ഈ ഉപഗ്രഹം അറിയപ്പെടുന്നു.


4. 2024 ജനുവരിയിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച 'ഡീന്‍ എല്‍ഗര്‍', ഏത് രാജ്യക്കാരനാണ് -
 ദക്ഷിണാഫ്രിക്ക


 5.നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് -
വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി


6. 2024 ജനുവരിയിൽ, ഇന്ത്യയുമായി ദീർഘകാല വൈദ്യുതി വ്യാപാര കരാറിൽ ഒപ്പുവച്ച രാജ്യം -
 നേപ്പാൾ 


7. 'മൗണ്ട് ലെവോടോബി ലാക്കി-ലാക്കി' അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം-
 ഇന്തോനേഷ്യ 


8. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത, 'വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും' എന്ന പുസ്തകത്തിന്റെ രചയിതാവ് -
 ഡോ. എം. ശാർങ്ഗധരൻ


9. കെ. പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ', ഏത് കവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് -
കുമാരനാശാൻ

 ശ്രീവത്സൻ ജെ. മേനോനാണ് ആശാനായി വേഷമിട്ടത്.

10. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് വേദിയാകുന്നത് -
ചിറ്റൂർ (പാലക്കാട്)

No comments:

Powered by Blogger.