Daily Current Affairs | 06 January 2024 | Guides Academy
Daily Current Affairs 6/1/2024
1. ബഹിരാകാശത്ത് ഫ്യുവൽ സെൽ സാങ്കേതികവിദ്യയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന എത്രാമത് രാജ്യമാണ് ഇന്ത്യ - 2
ഈ നേട്ടം ആദ്യം കൈവരിച്ചത് - നാസ (യു. എസ്. എ.)
2024 ജനുവരി 1-ന് വിക്ഷേപിച്ച PSLV C58 നടത്തിയ ഹ്രസ്വപരീക്ഷണത്തിലാണ് 180 വാട്ട് വൈദ്യുതി ഉല്പാദിപ്പിച്ച് ഐ.എസ്.ആർ ഒ. ചരിത്രം സൃഷ്ടിച്ചത്.
2. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1, ഇന്ന്(2024 ജനുവരി 6) ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് 1 പോയിന്റിന്റെ ഭ്രമണപഥത്തിലേക്ക് കടക്കും.
ലെഗ്രാഞ്ച് 1-ന്റെ ഭ്രമണപഥത്തെ ഒരുതവണ ചുറ്റാൻ ആദിത്യ L1 പേടകത്തിന്
എത്ര സമയം വേണം?
177.86 ദിവസം
3. അടുത്തിടെ അന്തരിച്ച, തകഴി ശിവശങ്കരപ്പിള്ളയുടെ 'ചെമ്മീൻ' അടക്കമുള്ള കൃതികൾ ജപ്പാനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി -
തക്കാക്കോ മുല്ലൂർ
4. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ വിജയം നേടിയ രാജ്യം -
ഇന്ത്യ
107 ഓവർ മത്സരത്തിൽ 642 പന്തുകളാണ് ആകെ എറിഞ്ഞത്.
5. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു -
ഇന്ത്യ, ദക്ഷിണാഫ്രിക്ക
6. അടുത്തിടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ, പുതിയ ഇനം വർണനിഴൽത്തുമ്പിയെ കണ്ടെത്തിയ ജില്ല - വയനാട് (വെള്ളരിമല)
'പ്രോട്ടോസ്റ്റിക്റ്റ സെക്സ്കോളറാറ്റസ്'(Protosticta sexcoloratus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
7. 2024 ജനുവരിയിൽ, അറബിക്കടലിൽ അജ്ഞാത സംഘത്തിന്റെ കൈയിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ -
എം. വി. ലില നോർഫോക്
നാവികസേനയുടെ കമാൻഡോ വിഭാഗമായ 'മാർകോസാ'ണ് 'ഐ.എൻ.എസ്. ചെന്നൈ' യുദ്ധക്കപ്പലിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.
8. 2024-ലെ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ -
യു.എസ്. എ., വെസ്റ്റിൻഡീസ്
9.2024-ലെ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ മത്സരിക്കുന്ന ആകെ ടീമുകളുടെ എണ്ണം -
20
10. അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരം -
എം. സായ് ദീപ് (ഹൈദരാബാദ്)
No comments: