Daily Current Affairs | 07 January 2024 | Guides Academy
Daily Current Affairs 7/1/2024
1. സംസ്ഥാനപാതകളിൽ ഗതാഗതസുരക്ഷയൊരുക്കുന്നതിനായി പരിസ്ഥിതിസൗഹൃദ 'കയർ ഡിവൈഡർ' സംവിധാനം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനം -
കേരളം
2. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രം നിലവിൽ വരുന്ന നഗരം -
അബുദാബി (യു.എ.ഇ.)
3. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധന -
ഓപ്പറേഷൻ അമൃത്
AMRITH-Antimicrobial Resistance Intervention for Total Health
4. ആരുടെ ആത്മകഥയാണ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' -
ജനറൽ എം. എം. നരവനെ
ഇന്ത്യയുടെ മുൻ കരസേനാ മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ.
5. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1, ഒന്നാം ലഗ്രാഞ്ച് (L1) ബിന്ദുവിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച തീയതി -
2024 ജനുവരി 6 (4pm)
ഭൂമിക്കും സൂര്യനും ഇടയിൽ, ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകാർഷണ വലയത്തിലാകാതെ നിൽക്കാവുന്ന സാങ്കൽപ്പിക ബിന്ദുവാണ് ലഗ്രാഞ്ച് 1.
6. ആദിത്യ L1-ന്റെ പ്രോജക്ട് ഡയറക്ടർ-
നിഗർ ഷാജി
7. 2024 ജനുവരിയിൽ, പ്രൊഫ. എം. കെ. സാനു പുരസ്കാരത്തിന് അർഹനായത്
- എം. ടി. വാസുദേവൻ നായർ
8. 2024 ജനുവരിയിൽ പ്രകാശനം ചെയ്യുന്ന, 'മോഹൻലാൽ അഭിനയകലയിലെ ഇതിഹാസം' എന്ന പുസ്തകത്തിന്റെ രചയിതാവ് -
എം. കെ. സാനു
9. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ -
ക്രിസ്റ്റ്യൻ ഒലിവർ
10. 2024 ജനുവരിയിൽ അന്തരിച്ച, ബ്രസീലിന്റെ ഇതിഹാസ ഫുട്ബോൾ താരം -
മരിയോ സഗാലോ
ബ്രസീലിന്റെ 5 ലോകകപ്പ് നേട്ടങ്ങളിൽ നാലിലും കളിക്കാരനായോ പരിശീലകനായോ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.
No comments: