Daily Current Affairs | 09 January 2024 | Guides Academy
Daily Current Affairs 09/01/2024
1.കൊല്ലം വേദിയായ 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല-
കണ്ണൂർ (952 പോയിന്റ്)
23 വർഷങ്ങൾക്ക് ശേഷമാണ് കണ്ണൂർ കിരീടം നേടുന്നത്.
കോഴിക്കോട് രണ്ടാം സ്ഥാനവും(949 പോയിന്റ്) പാലക്കാട് മൂന്നാം സ്ഥാനവും(938 പോയിന്റ്) നേടി.
2. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയത് -
ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ, ആലത്തൂർ (249 പോയിന്റ്)
3. 2024-ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം -
ഒഡീഷ
മത്സരങ്ങളെല്ലാം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്നതിനാൽ ഇത്തവണ 'കലിംഗ സൂപ്പർ കപ്പ്' എന്നാണ് അറിയപ്പെടുക.
4. 2024 ജനുവരിയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ ഇതിഹാസം -
ഫ്രാൻസ് ബെക്കൻബോവർ
ക്യാപ്റ്റനായും(1974) പരിശീലകനായും(1990) ലോകകപ്പ് ഫുട്ബോൾ കിരീടം നേടുന്ന രണ്ടാമത്തെ താരമാണ് ബെക്കൻബോവർ.
5. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ താരം -
മരിയോ സഗാലോ
6. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ പുരസ്കാര ജേതാവ് -
ഇ. സന്തോഷ് കുമാർ
'നാരകങ്ങളുടെ ഉപമ' എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം.
7. 2024-ലെ ഹരിവരാസന പുരസ്കാര ജേതാവ് -
പി. കെ. വീരമണിദാസൻ
1 ലക്ഷം രൂപയാണ് പുരസ്കാര തുക.
പ്രഥമ ഹരിവരാസന പുരസ്കാര ജേതാവ്-
കെ. ജെ. യേശുദാസ് (2012)
8. 2024 ജനുവരി 9ന്, ഏത് നവോത്ഥാന നായകന്റെ 150-ാം രക്തസാക്ഷിത്വ ദിനമാണ് ആചരിക്കുന്നത് -
ആറാട്ടുപുഴ വേലായുധപ്പണിക്കർ
ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്കാരത്തിന് അർഹനായത് - ഡോ. പുനലൂർ സോമരാജൻ
9. ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരം -
ദീപ്തി ശർമ
10. അടുത്തിടെ പ്രകാശനം ചെയ്ത 'യൂ ടേൺ'(You Turn) എന്ന പുസ്തകത്തിന്റെ രചയിതാവ് -
ഡോ. എ. വി. അനൂപ്
11. 2024 ജനുവരിയിൽ അന്തരിച്ച, പുലിറ്റ്സർ പുരസ്കാര ജേതാവും ന്യൂയോർക്ക് ടൈംസ് മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന വ്യക്തി -
ജോസഫ് ലെലിവെൽഡ്
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തെ കുറിച്ചുള്ള 'മൂവ് യുവർ ഷാഡോ' എന്ന പുസ്തകത്തിന് 1986-ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു.
ഗ്രേറ്റ് സോൾ മഹാത്മാഗാന്ധി: ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ (2011), ഒമഹാ ബ്ലൂസ് : എ മെമ്മറി ലൂപ് (2005), ഹിസ് ഫൈനൽ ബാറ്റിൽ : ദ് ലാസ്റ്റ് മന്ത്സ് ഓഫ് ഫ്രാങ്ക്ലിൻ റൂസ്വെവെൽറ്റ് (2016) എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
12.യു.എസ്. നേവിയുടെ കമാൻഡോ വിഭാഗമായ സീലിന്റെ മാതൃകയിൽ, 1987-ൽ സ്ഥാപിക്കപ്പെട്ട ഇന്ത്യൻ നാവികസേനയുടെ കമാൻഡോ സംഘം -
മാർകോസ്
വിശാഖപട്ടണത്തെ 'ഐ.എൻ.എസ്. കർണ' ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർകോസിന്റെ ഔദ്യോഗിക നാമം 'മറൈൻ കമാൻഡോ ഫോഴ്സ്' എന്നാണ്.
13.അടുത്തിടെ, ഭോപ്പാൽ മൃഗശാലയിൽ മരണപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കരടി-
ബബ്ലു
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ഈയിടെ മരണപ്പെട്ട സിംഹം -
ജെസ്പ
14.2024 ജനുവരിയിൽ, ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം -
ഓസ്ട്രേലിയ
15. വിദ്യാർത്ഥികളിൽ നേതൃഗുണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി -
പ്രേരണ
16.യു.എ.ഇ.യുടെ യുവജനകാര്യ മന്ത്രിയായി നിയമിതനാകുന്ന ബഹിരാകാശ സഞ്ചാരി-
സുൽത്താൻ അൽ നെയാദി
No comments: