Daily Current Affairs | 10 January 2024 | Guides Academy

Daily Current Affairs 10/01/2024


1. ട്രിപ്പ് അഡ്വൈസറിന്റെ 2024-ലെ ട്രാവലേഴ്സ് ചോയ്സ് പുരസ്കാരത്തിൽ, ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് -
ദുബായ്

 തുടർച്ചയായി മൂന്നാം വർഷമാണ് ദുബായ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.


2. 2024 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ വ്യക്തി-
ഉസ്താദ് റാഷിദ് ഖാൻ  


3. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് -
 ഗബ്രിയേൽ അറ്റാൽ

 ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് അറ്റാൽ (34 വയസ്).


4. 2024 ജനുവരിയിൽ കുടിയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് രാജിവച്ച ഫ്രഞ്ച് പ്രധാനമന്ത്രി-
 എലിസബത്ത് ബോൺ 


5. 2024 ജനുവരിയിൽ, നായ മാംസ നിരോധന ബിൽ പാസാക്കിയ രാജ്യം -
ദക്ഷിണ കൊറിയ


6. 2024 ജനുവരിയിൽ, എക്സ്റേ അടക്കമുള്ള കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 'ഐൻസ്റ്റൈൻ പ്രോബ്' എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം -
 ചൈന

 ലോങ് മാർച്ച്-2സി റോക്കറ്റിലായിരുന്നു വിക്ഷേപണം.


7. ആഗോള താപനില രേഖപ്പെടുത്താൻ തുടങ്ങിയ 1850-നുശേഷമുള്ള ഏറ്റവും ചൂടേറിയ വർഷം-
 2023


8. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം നിലവിൽ വന്ന നഗരം -
 വാരാണസി (സ്വർവേദ് മഹാമന്ദിർ)


9. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായിരുന്ന വ്യക്തി -
 ജോസഫ് വൈറ്റില

 2012-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 


10. 2024 ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച 'ഹെൻറിച്ച് ക്ലാസ്സൻ', ഏത് രാജ്യത്തിന്റെ താരമാണ്-
 ദക്ഷിണാഫ്രിക്ക 

No comments:

Powered by Blogger.