Daily Current Affairs | 11 January 2024 | Guides Academy
Daily current affairs 11/01/2024
1. ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തുടർച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് -
ഷെയ്ഖ് ഹസീന (പാർട്ടി -അവാമി ലീഗ്)
2. 2024 ജനുവരിയിൽ, ചാന്ദ്ര പര്യവേഷണത്തിനായി 'പെരഗ്രിൻ' ബഹിരാകാശ പേടകം വിക്ഷേപിച്ച രാജ്യം -
യു.എസ്.എ.
സ്വകാര്യ കമ്പനിയായ ആസ്ട്രോബോട്ടിക് ടെക്നോളജിസാണ് പേടകം നിർമിച്ചത്.
3. രാജ്യത്താദ്യമായി ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം -
കേരളം
2023 ജനുവരി 10-നായിരുന്നു പുനഃസംഘടന പ്രാബല്യത്തിൽ വന്നത്.
ഇന്റലിജൻസ് വിഭാഗം, അസസ് മെന്റ് വിഭാഗം, ചെക്ക്പോസ്റ്റ് വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന വാണിജ്യനികുതി വകുപ്പിന്റെ പ്രവർത്തനമാണ് ടാക്സ് പെയർ സേവനവിഭാഗം, ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നിങ്ങനെ പുനഃസംഘടിപ്പിച്ചത്.
4. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം(യു. എ. വി.) -
ദൃഷ്ടി 10 സ്റ്റാർലൈനർ
അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡിഫൻസ് എയ്റോസ്പേസാണ് യു.എ. വി. നിർമിച്ചത്.
5. 2024 ജനുവരിയിൽ അന്തരിച്ച 'കൊട്ടാരക്കര ഭദ്ര', ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു -
കഥകളി
6. 2024 ജനുവരിയിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര നടൻ -
മധു
7. അടുത്തിടെ സംസ്ഥാന ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് -
യു. വി. ജോസ്
8. 2024 ജനുവരിയിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിതനായത് -
ശ്രീറാം വെങ്കിട്ടരാമൻ
9. കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി -
ഓർമ്മത്തോണി
കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രി-
ആർ. ബിന്ദു
10. 2024-ലെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന തീയതി -
2024 ഫെബ്രുവരി 5
No comments: