Daily Current Affairs | 12 January 2024 | Guides Academy
Daily current affairs 12/01/2024
1.ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല -
ഡീക്കിൻ യൂണിവേഴ്സിറ്റി(ഓസ്ട്രേലിയ)
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് ക്യാമ്പസ് പ്രവർത്തനമാരംഭിച്ചത് (2024 ജനുവരി 10).
2. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രസർക്കാർ രൂപീകരിച്ച ബാഡ് ബാങ്ക് ആയ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ(NARCL) മാനേജിങ് ഡയറക്ടറായി നിയമിതനായ മലയാളി-
പി. സന്തോഷ്
ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിനെ 'ബാഡ് ബാങ്ക്' എന്ന് വിളിക്കുന്നത്.
3. 2024-ലെ ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിലെ, 'സ്പിരിച്വൽ' വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം -
പൂവ്
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.
4. മികച്ച ശിശുസൗഹൃദ സേവനങ്ങള്‍ക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രി -
കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്.
5.രാജ്യത്താദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനം -
കേരളം
6. ഏത് ചലച്ചിത്ര താരത്തിന്റെ ആത്മകഥയാണ് 'ഇന്ദ്രധനുസ്സ്' -
ഇന്ദ്രൻസ്
ഇന്ദ്രൻസും ഷംസുദ്ദീൻ കുട്ടോത്തും ചേർന്ന് രചിച്ച ഇന്ദ്രൻസിന്റെ ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകം - സൂചിയും നൂലും
7. ദേശീയ യുവജന ദിനം-
ജനുവരി 12
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നത് -
സ്വാമി വിവേകാനന്ദൻ
8. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് -
പി. എൻ. ഗോപീകൃഷ്ണൻ (53-ാമത്)
'കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
9. 2021-ലെ സ്വാതി സംഗീതപുരസ്കാര ജേതാവ് -
പി. ആർ. കുമാരകേരളവർമ്മ (കർണാടക സംഗീതജ്ഞൻ)
സാംസ്കാരിക വകുപ്പ് നൽകുന്ന, സംസ്ഥാനത്തെ പരമോന്നത സംഗീതപുരസ്കാരമാണിത്.
10. 2024 ജനുവരിയിൽ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം -
അടൽ സേതു (മുംബൈ, 22 കി. മീ. നീളം)
No comments: