Daily Current Affairs | 13 January 2024 | Guides Academy

Daily current affairs 13/01/2024

1.പൊതുജനങ്ങൾക്ക് ഫ്രണ്ട് ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി റോബോട്ടിനെ നിയമിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശസ്ഥാപനം -
എലിക്കുളം പഞ്ചായത്ത്‌ (കോട്ടയം)

'എലീന' എന്ന റോബോട്ടിനെയാണ് നിയമിച്ചത്.


2. 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം -
80

3. 2024-ലെ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഒന്നാമതുള്ള രാജ്യങ്ങൾ :-

🔸 ഫ്രാൻസ്     🔸 ജർമ്മനി    
🔸 ഇറ്റലി          🔸 സ്പെയിൻ
🔸 സിംഗപ്പൂർ   🔸 ജപ്പാൻ


4. ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായ മലയാളി -
വിധു പി. നായർ


5. 2023-ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് -
 ഇൻഡോർ, സൂററ്റ്

 തുടർച്ചയായി ഏഴാം തവണയാണ് ഇൻഡോർ ഈ നേട്ടം കൈവരിക്കുന്നത്.

 രണ്ടാം സ്ഥാനം- നവിമുംബൈ

 6. 2023-ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് -
 മഹാരാഷ്ട്ര

7. 2023-ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ, 1 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത് -
ആലപ്പുഴ

8. 2023-ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ, 1 ലക്ഷത്തിൽ കുറവ് ജനസംഖ്യയുള്ള നഗരങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത് - വർക്കല


9. എഎഫ്സി ഏഷ്യൻ കപ്പ് പുരുഷ ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയാകുന്നത് -
യോഷിമി യമഷിത (ജപ്പാൻ)

 2024 ജനുവരി 13-ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലാണ് യോഷിമി യമഷിത റഫറിയാകുന്നത്.


10. റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിക്കുന്ന ആദ്യ വനിത -
ശ്വേത കെ. സുഗതൻ

 2023-ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ചതും മലയാളിയായ ശ്വേത സുഗതനാണ്.

No comments:

Powered by Blogger.