Daily Current Affairs | 19 January 2024 | Guides Academy
Daily Current Affairs 19/1/2024
1. 2024 ജനുവരിയിൽ, ഫിഡെ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം -
ആർ. പ്രഗ്നാനന്ദ
നെതർലാൻഡിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ നേട്ടം കൈവരിച്ചത്.
2.ഇന്ത്യയിലാദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ -
ഹിഷാം അബ്ദുൽ വഹാബ്
തെലുങ്ക് ചിത്രമായ 'ഹായ് നന്ന'യിലാണ് 'ലിൻഡ' എന്ന എ.ഐ. ഗായികയെ ഉപയോഗിച്ചത്.
3. എസ്.ബി.ഐ.യെ പിന്തള്ളി, രാജ്യത്ത് ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയത് -
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
4. ഫോബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി -
കുവൈറ്റ് ദിനാർ
5. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ICC) നിയമിക്കുന്ന ആദ്യ നിഷ്പക്ഷ വനിതാ അമ്പയർ -
സൂസൻ റെഡ്ഫേൺ (ഇംഗ്ലണ്ട്)
6. 35 വർഷത്തിനുശേഷം ഗ്രാൻസ്ലാം സിംഗിൾസിൽ ഒരു സീഡഡ് താരത്തിനെ തോൽപ്പിക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയത് -
സുമിത് നാഗൽ (ഹരിയാന)
2024 ജനുവരിയിൽ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിലാണ് സുമിത്ത് നാഗൽ, 27-ാം റാങ്കുകാരനായ അലക്സാണ്ടർ ബൂബ്ലിക്കിനെ തോൽപ്പിച്ചത്.
1989-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ലോക ഒന്നാം റാങ്കുകാരൻ മാറ്റ്സ് വിലാൻഡറിനെ വീഴ്ത്തിയ രമേഷ് കൃഷ്ണന്റെ അട്ടിമറി ജയമായിരുന്നു ഇതിനുമുമ്പത്തെ ഇന്ത്യയുടെ വലിയ നേട്ടം.
7. ഇന്ത്യൻ നാവികസേനയുടെ മൾട്ടിനാഷണൽ അഭ്യാസമായ മിലാൻ-24ന്റെ വേദി -
വിശാഖപട്ടണം
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം ലഭിച്ച യൂണിവേഴ്സിറ്റി -
ജെയിൻ യൂണിവേഴ്സിറ്റി, ബെംഗളൂരൂ
8. 2024 ജനുവരിയിൽ, ഒരു ട്വന്റി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന ഹസ്റത്തുള്ള സസായുടെ റെക്കോർഡിനൊപ്പമെത്തിയ താരം -
ഫിൻ അലൻ (16 സിക്സുകൾ)
ന്യൂസിലാൻഡ് താരമാണ് ഫിൻ അലൻ.
9. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത് -
വർക്കല(തിരുവനന്തപുരം)
10.ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം -
ഗംഗ
No comments: