Daily Current Affairs | 20 January 2024 | Guides Academy
Daily Current Affairs 20/1/2024
1. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത, 'ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ് -
പ്രഭാവർമ
2. 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം -
തമിഴ്നാട്
ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഭാഗ്യചിഹ്നം- വീരമങ്ക
3. വനത്തിനുള്ളിൽ വച്ച് തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനം -
കേരളം
വനത്തിന് പുറത്താണെങ്കിൽ 2 ലക്ഷം രൂപ നൽകും.
4. ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിൽ അറബിഭാഷാ സാംസ്കാരിക പഠനകേന്ദ്രം നിലവിൽ വരുന്നത് -
പൊന്നാനി(മലപ്പുറം)
5.2024 ജനുവരിയിൽ, അഴിമതിക്കേസിൽ രാജിവച്ച ഇന്ത്യൻ വംശജനായ 'എസ്. ഈശ്വരൻ' ഏത് രാജ്യത്തിന്റെ ഗതാഗത മന്ത്രിയായിരുന്നു -
സിംഗപ്പൂർ
6.സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഓൺലൈൻ ബില്ലിംഗ് സോഫ്റ്റ്‌വെയർ-
ഒരുമ
7. സാംസങ്ങിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഉല്പാദകരായി മാറിയ കമ്പനി -
ആപ്പിൾ
8. വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണകേന്ദ്രം നിലവിൽ വരുന്നത് -
ബെംഗളൂരു
9. അടുത്തിടെ, ഏറ്റവും പഴക്കമേറിയതും ദൂരെയുള്ളതുമായ തമോഗർത്തത്തെ(ബ്ലാക്ക് ഹോൾ) കണ്ടെത്തിയ നാസയുടെ ബഹിരാകാശ ടെലസ്കോപ്പ് -
ജെയിംസ് വെബ്
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘമാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ സഹായത്തോടെ ബ്ലാക്ക് ഹോൾ കണ്ടെത്തിയത്.
10. 2024 ജനുവരി 19-ന് ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന 'സ്ലിം(മൂൺ സ്നൈപ്പർ)',ഏത് രാജ്യത്തിന്റെ ദൗത്യമാണ് -
ജപ്പാൻ
SLIM- Smart Lander for Investigating Moon
11. മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി നായർ സർവീസ് സൊസൈറ്റി പുറത്തിറക്കിയ പുസ്തകം -
ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജസ്
മന്നത്ത് പത്മനാഭന്റെ ജീവിതവും പ്രവർത്തനങ്ങളും കേരളത്തിന് പുറത്തേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പുറത്തിറക്കിയത്.
No comments: