Daily Current Affairs | 21 January 2024 | Guides Academy

Daily Current Affairs  21/1/2024

1. കേരള ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച എ. ഐ. അധിഷ്ഠിത പ്രോസസർ -
 കൈരളി

 സ്വന്തമായി എ. ഐ. അധിഷ്ഠിത പ്രോസസർ വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാല - കേരള ഡിജിറ്റൽ സർവകലാശാല


2. 2024 ജനുവരിയിൽ, ബി. ആർ. അംബേദ്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം -
 വിജയവാഡ(ആന്ധ്രപ്രദേശ്)

 'സ്റ്റാച്യു ഓഫ് സോഷ്യൽ ജസ്റ്റിസ്' എന്നറിയപ്പെടുന്ന പ്രതിമയ്ക്ക് 125 അടി ഉയരവും പീഠത്തിന് 81 അടി ഉയരവുമുണ്ട്. (ആകെ ഉയരം 206 അടി)


3. 2024-ൽ നടക്കുന്ന 15-ാമത് അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം -
 ദക്ഷിണാഫ്രിക്ക

 16 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ, ഇന്ത്യൻ ടീമിനെ നയിക്കുന്നത്-
ഉദയ് സഹാറൻ 


4. രാജ്യത്താദ്യമായി നടക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന്(ISSK 2024) വേദിയാകുന്ന നഗരം-
 തിരുവനന്തപുരം


5. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം -
 ജപ്പാൻ

2024 ജനുവരി 19-ന് ജപ്പാന്റെ ചാന്ദ്രദൗത്യമായ 'സ്ലിം' വിജയകരമായി ലാൻഡ് ചെയ്തു.

 ഇന്ത്യ, ചൈന, യു.എസ്., റഷ്യ എന്നീ രാജ്യങ്ങളാണ് മുമ്പ് ചന്ദ്രനിൽ പേടകമിറക്കിയിട്ടുള്ളത്.


6. 2024 ജനുവരിയിൽ, കടലിനടിയിൽ 'ഹയീൽ-5-23' എന്ന അത്യാധുനിക ആണവ ഡ്രോൺ പരീക്ഷിച്ച രാജ്യം -
 ഉത്തരകൊറിയ 


7. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി-
സേഫ് റോഡ്


8.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി-
സേവാസ്


9. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരം-
 രോഹിത് ശർമ (5)


 'വെളിച്ചം വിളക്കുതേടുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ് - എ. കെ. പുതുശ്ശേരി 


10. പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെ സാംസ്കാരിക നേതാവായി പ്രഖ്യാപിച്ച സംസ്ഥാനം-
കർണാടക

ബെലഗാവിയിലെ കിട്ടൂർ താലൂക്കിനെ ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത് -
 റാണി ചെന്നമ്മ കിട്ടൂർ താലൂക്ക് 




No comments:

Powered by Blogger.