Daily Current Affairs | 22 January 2024 | Guides Academy

Daily Current Affairs 22/1/2024

1.മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയുടെ സമഗ്രമായ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി-
ഏകാരോഗ്യം

'ഏകാരോഗ്യം' പദ്ധതി രാജ്യത്താദ്യമായി നടപ്പാക്കുന്ന സംസ്ഥാനം -
കേരളം 


2. സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം -
 കേരള കലാമണ്ഡലം

 നിലവിൽ കൽപിത സർവകലാശാലയായ കലാമണ്ഡലത്തെ വിശാലമായ കലാ-സാംസ്കാരിക പഠനകേന്ദ്രമാക്കി വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.


3. CEC-UGC ദേശീയ വിദ്യാഭ്യാസ ചലച്ചിത്രമേളയിൽ, മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട 'മില്ലറ്റ് ദി സൂപ്പർ ഫുഡി'ന്റെ സംവിധായകൻ -
ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ


4. തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി. സാഹിത്യ പുരസ്കാരത്തിന് അർഹനായത് -
ആലങ്കോട് ലീലാകൃഷ്ണൻ 


5. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർ -
ടാറ്റ ഗ്രൂപ്പ്

 2500 കോടി രൂപയ്ക്കാണ്, 2024 മുതൽ 2028 വരെയുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് ടാറ്റ നിലനിർത്തിയത്.


6. 2024 ജനുവരിയിൽ,11 ഇനം പുതിയ ജീവിവർഗത്തെ കണ്ടെത്തിയ കടുവാസങ്കേതം -
 പറമ്പിക്കുളം കടുവാ സംരക്ഷണകേന്ദ്രം 


7. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന, സംസ്ഥാന കിഡ്സ് അത്‌ലറ്റിക്സിൽ ജേതാക്കളായത്-
മലപ്പുറം 


8. സോവിയറ്റ് യൂണിയന്റെ സ്ഥാപകനും റഷ്യൻ വിപ്ലവത്തിന്റെ ശില്പിയുമായ വ്ലാഡിമിർ ലെനിന്റെ എത്രാമത് ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത് -
100-ാമത്

ലെനിന്റെ യഥാർത്ഥ നാമം - വ്ലാഡിമിർ ഇല്ലിച്ച് ഉല്യനോവ് 


9. റിപ്പബ്ലിക്ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി -
ലഫ്റ്റനന്റ് എച്ച്. ദേവിക 


10. തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മീഷൻ -
 ജസ്റ്റിസ് എസ്. സിരിജഗൻ കമ്മീഷൻ



No comments:

Powered by Blogger.