Daily Current Affairs | 23 January 2024 | Guides Academy

Daily Current Affairs 23/1/2024

1. ഡിജിറ്റൽ വിനോദമേഖലയെ പ്രധാന വ്യവസായമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ വിനോദനയം പ്രഖ്യാപിക്കാനൊരുങ്ങുന്ന സംസ്ഥാനം -
കേരളം 


2. 2024 ജനുവരിയിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമായ ചിലിയിലെ 'ഓഗോസ് ദെൽ സലാദോ' കീഴടക്കിയ മലയാളി -
 ഷെയ്ഖ് ഹസൻ ഖാൻ

 2023 ഡിസംബറിൽ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയിരുന്നു.



3. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടക്കുന്ന പരിപാടി -
കെ-വാക്

സംസ്ഥാന കായികവകുപ്പ് മന്ത്രി - വി. അബ്ദുറഹിമാൻ


4. സംസ്ഥാന ബഡ്സ് സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല -
 വയനാട്


5. കേരളത്തിൽനിന്ന് യുജിസി ജെ.ആർ.എഫ്. നേടുന്ന ആദ്യ ട്രാൻസ് വ്യക്തി -
 ശ്യാമ എസ്. പ്രഭ


6. ചേരിചേരാ പ്രസ്ഥാനത്തിന്റെ(NAM) 19-ാമത് ഉച്ചകോടിക്ക് വേദിയാകുന്നത് -
 കംപാല (ഉഗാണ്ട)


7. 2024 ജനുവരിയിൽ ചരമശതാബ്ദി ആചരിക്കുന്ന, 'അടിയാളരുടെ വേദഗുരു' എന്നറിയപ്പെട്ട നവോത്ഥാന നായകൻ -
സദാനന്ദസ്വാമി

സദാനന്ദസ്വാമി തുടക്കമിട്ട 'വേദവിപ്ലവം' ദളിതരുടെ സാമൂഹിക ശാക്തീകരണത്തിൽ നിർണായക പങ്കുവഹിച്ചു.


8. രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളുടെ ചരിത്രത്തിൽ ഗവേഷണം നടത്താനൊരുങ്ങുന്ന സ്ഥാപനം -
 ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR)


9. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം,8 സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന വിഭാഗം - സെക്കൻഡറി

 ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം ശിപാർശ ചെയ്ത കമ്മീഷൻ - പ്രൊഫ. എം. എം. ഖാദർ കമ്മിറ്റി




No comments:

Powered by Blogger.