Daily Current Affairs | 24 January 2024 | Guides Academy


Daily Current Affairs 24-01-2024

1. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ പരാക്രം ദിവസായി ആചരിക്കുന്നത് -
സുഭാഷ് ചന്ദ്രബോസ്

ജനുവരി 23- പരാക്രം ദിവസ്

2021-മുതലാണ് പരാക്രം ദിവസ് ആചരിക്കാൻ തുടങ്ങിയത്.


2. 2024 നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകുന്നത് -
കേരളം 


3. 2024 ജനുവരിയിൽ, ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഉച്ചകോടിക്ക് വേദിയാകുന്ന സംസ്ഥാനം -
 കേരളം 


4. വിനോദസഞ്ചാരികൾക്ക് യാത്രയുടെ ഓർമയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകൾ തയ്യാറാക്കുന്നതിനായി 'സുവനീർ നെറ്റ്‌വർക്ക്' പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം -
 കേരളം

 ടൂറിസം വകുപ്പാണ് 'കേരള സുവനീർ നെറ്റ്‌വർക്ക്' പദ്ധതി ആരംഭിക്കുന്നത്.


5. അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് -
2024 ജനുവരി 22

 അയോധ്യ നഗരം സ്ഥിതിചെയ്യുന്ന നദീതീരം - സരയൂ


6. രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി -
 പ്രധാനമന്ത്രി സൂര്യോദയ പദ്ധതി


7.ചൊവ്വയിലെ ജല സാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിക്കാനൊരുങ്ങുന്ന സൗരോർജ വിമാനം -
 മാഗി(MAGGIE)

MAGGIE - Mars Aerial and Ground Global Intelligent Explorer

ചൊവ്വയിലെ ജല, മീഥെയ്ൻ സാന്നിദ്ധ്യം, കാന്തികക്ഷേത്രം എന്നിവയുടെ പഠനമാണ് ലക്ഷ്യം.

 
8.കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തിയുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് -
 സൂര്യകുമാർ യാദവ് 


 2024 ജനുവരിയിൽ, ബി.സി.സി.ഐ. 'ക്രിക്കറ്റർ ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹനായത് - ശുഭ്മാന്‍ ഗില്‍

 കഴിഞ്ഞവർഷം രാജ്യാന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനമാണ് ഗില്ലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

 ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - രവി ശാസ്ത്രി 


9.രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്നതിന് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനി -
 സ്റ്റാർലിങ്ക്

 ഭാരതി എയർടെലിന് പങ്കാളിത്തമുള്ള വൺ വെബ്, റിലയൻസിന്റെ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയ്ക്കാണ് നിലവിൽ കേന്ദ്ര ടെലികോം വകുപ്പ് ലൈസൻസ് നൽകിയിട്ടുള്ളത്.

സ്റ്റാർലിങ്ക് കമ്പനിയുടെ സ്ഥാപകൻ - ഇലോൺ മസ്ക്


10.ഇന്റർനെറ്റ്‌ ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ്' ആപ്പ് വികസിപ്പിച്ച സംസ്ഥാനം -
 കർണാടക


11. 2024 ജനുവരിയിൽ, ബ്രിട്ടനിലും അയർലണ്ടിലും നാശംവിതച്ച ചുഴലിക്കാറ്റ് -
ഇഷ 


https://www.instagram.com/orbitpsckerala?igsh=MWVrMXIzOWViZTNrZg==

ഇത് കറന്റ് affairs വീഡിയോയുടെ ചാനൽ ആണ്.

എല്ലാവരും ഷെയർ ചെയ്യണേ ✌️

No comments:

Powered by Blogger.