Daily Current Affairs | 26 January 2024 | Guides Academy
Daily Current Affairs 26/1/2024
1. ദേശീയ സമ്മതിദായക ദിനം -
ജനുവരി 25 (14-ാമത്)
2011 മുതലാണ് ജനുവരി 25 സമ്മതിദായക ദിനമായി ആചരിക്കുന്നത്.
പ്രമേയം - വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാൻ വോട്ട് ചെയ്യും, ഉറപ്പായും!
2.ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ -
രാജീവ് കുമാർ
3. ടെന്നീസ് പുരുഷ ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം -
രോഹന്‍ ബൊപ്പണ്ണ (43 വയസ്)
4. സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ, ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത് -
പാപ്പനംകോട് (തിരുവനന്തപുരം)
5. 2024 ജനുവരിയിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2023-ലെ മികച്ച ട്വന്റി20 താരമായി തിരഞ്ഞെടുക്കപ്പെട്ടത് -
സൂര്യകുമാർ യാദവ്
തുടർച്ചയായ രണ്ടാം തവണയാണ് സൂര്യകുമാർ യാദവ് ഈ നേട്ടം കൈവരിക്കുന്നത്.
മികച്ച വനിതാ ട്വന്റി20 താരം- ഹെയ്ലി മാത്യൂസ് (വെസ്റ്റിൻഡീസ്)
6. ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ് 'തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ'-
സുഗതകുമാരി (സംവിധാനം : എം. ആർ. രാജൻ)
7.2024 ജനുവരിയിൽ സാമൂഹികമാധ്യമ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ബില്‍ പാസാക്കിയ ഇന്ത്യയുടെ അയൽരാജ്യം-
ശ്രീലങ്ക
ശ്രീലങ്കൻ പ്രസിഡന്റ്- റെനിൽ വിക്രമസിംഗെ
8.2024 ജനുവരിയിൽ അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ -
ആയാംകുടി കുട്ടപ്പമാരാർ
9. ഹാപ്പിനസ് ഗ്രാമമാകാനൊരുങ്ങുന്ന കേരളത്തിലെ പഞ്ചായത്ത് -
മലയിൻകീഴ്(തിരുവനന്തപുരം)
ഹാപ്പിനസ് ഗ്രാമമാകുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതി - ഹോം സ്റ്റേ
10. ആവശ്യക്കാർക്ക് അഭിഭാഷകരുടെ നിയമോപദേശം ലഭ്യമാക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയം ആരംഭിച്ച ന്യായ സേതു ടോൾഫ്രീ നമ്പർ-
14454
11. 2024 ജനുവരിയിൽ ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഇതിഹാസ താരം -
എം. സി. മേരി കോം
6 തവണ ലോക ചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്സർ.
ഒളിമ്പിക്സ് ബോക്സിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം. (2012 ലണ്ടൻ ഒളിമ്പിക്സ്, വെങ്കലം)
🔸അർജുന അവാർഡ്(2003)
🔸 പത്മശ്രീ(2006)
🔸ഖേൽരത്ന(2009)
🔸 പത്മഭൂഷൺ(2013)
🔸 പത്മവിഭൂഷൺ(2020)
No comments: