Daily Current Affairs | 27 January 2024 | Guides Academy


Daily Current Affairs 27/01/2024

1. 2024ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായത്-
ഇമ്മാനുവൽ മാക്രോൺ (ഫ്രഞ്ച് പ്രസിഡന്റ്)

 2024-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം - 75 രൂപ നാണയം 


2. രാജ്യത്ത് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ -
 ഛത്തീസ്ഗഡ് നിയമസഭ (21%)

കേരളം (8.5%)


3. വി. ടി. ഭട്ടത്തിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല-
 പാലക്കാട്


4. ഐസിസിയുടെ 2023-ലെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് -
വിരാട് കോഹ്ലി

 നാലാം തവണയാണ് കോഹ്ലി  പുരസ്കാരം നേടുന്നത്. (2012, 2017, 2018, 2023)

2023-ലെ മികച്ച വനിതാ ഏകദിന ക്രിക്കറ്റർ- ചമരി അട്ടപ്പട്ടു (ശ്രീലങ്ക)

 2023-ലെ മികച്ച പുരുഷ ക്രിക്കറ്റർ- പാറ്റ് കമിൻസ് (ഓസ്ട്രേലിയ)

2023-ലെ മികച്ച വനിതാ ക്രിക്കറ്റർ - നാറ്റ് സിവർബ്രെന്റ് (ഇംഗ്ലണ്ട്)

5.2023-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ - ഉസ്മാൻ ഖവാജ(ഓസ്ട്രേലിയ) 


 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 150 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം - രവിചന്ദ്രൻ അശ്വിൻ


6. 2024 ജനുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത് -
ജസ്റ്റിസ് പി. ബി. വരാലെ

 ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം- 34


7. നൈട്രജൻ വാതകം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ വധശിക്ഷ നടപ്പാക്കുന്ന രാജ്യം -
 യു. എസ്. എ.


 സംഗീത സംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ  ഭവതാരണി അന്തരിച്ചു.


8. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനം നടത്തിയത് -
 ആരിഫ് മുഹമ്മദ് ഖാൻ (1.24 മിനിറ്റ്)


9. മൂന്നുലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനി -
 മൈക്രോസോഫ്റ്റ്

 ഈ നേട്ടം കൈവരിച്ച ആദ്യ കമ്പനി ആപ്പിൾ.

 നിലവിൽ വിപണിമൂല്യത്തിൽ ഒന്നാമതുള്ള കമ്പനി-
ആപ്പിൾ
(2024 ജനുവരിയിൽ മൈക്രോസോഫ്റ്റ് ഹ്രസ്വകാലത്തേക്ക് ആപ്പിളിനെ മറികടന്നിരുന്നു.)


10. 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല-
കാസർകോട്



11. 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ആകെ പുരസ്കാരങ്ങൾ -132
പത്മവിഭൂഷൺ (5)
പത്മഭൂഷൺ (17)
 പത്മശ്രീ (110)

പത്മഭൂഷൺ ലഭിച്ച മലയാളികൾ(2)

1. ജസ്റ്റിസ് എം. ഫാത്തിമ ബീവി (മരണാനന്തര ബഹുമതി, പബ്ലിക് അഫയേഴ്സ്)

2. ഒ. രാജഗോപാൽ (പബ്ലിക് അഫയേഴ്സ്)

 പത്മശ്രീ ലഭിച്ച മലയാളികൾ(6)

1. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി (സാഹിത്യം, വിദ്യാഭ്യാസം)

 2. മുനി നാരായണ പ്രസാദ് (സാഹിത്യം, വിദ്യാഭ്യാസം)

3. പി. ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തര ബഹുമതി, സാഹിത്യം, വിദ്യാഭ്യാസം)

4. സദനം ബാലകൃഷ്ണൻ (കല)

5. ഇ. പി. നാരായണൻ (കല)

6. സത്യനാരായണ ബെലേരി(കാർഷികം)


Note: മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചെന്ന വാർത്ത താരം നിഷേധിച്ചു.

No comments:

Powered by Blogger.