Daily Current Affairs | 02 February 2024 | Guides Academy
02 FEBRUARY 2024
By ORBIT PSC
Daily Current Affairs 02/02/2024
1. ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് -
ചമ്പൈ സോറൻ
'ജാർഖണ്ഡ് കടുവ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
അഴിമതിക്കേസിനെത്തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചിരുന്നു.
2.അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി -
ആനി ജോർജ് മാത്യു
അജയ് നാരായൺ ഝാ, ഡോ. നിരഞ്ജൻ രാജാധ്യക്ഷ എന്നിവരാണ് മറ്റ് മുഴുവൻസമയ അംഗങ്ങൾ.
ഡോ. സൗമ്യകാന്തി ഘോഷിനെ പാർട്ട്ടൈം അംഗമായി നിയമിച്ചു.
3.കേരള കലാമണ്ഡലത്തിൽനിന്നുള്ള പിജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് -
അരകവ്യൂഹം
ശബ്ദകോലാഹലങ്ങളുടെ കൂട്ടായ്മ എന്നതാണ് അരകവ്യൂഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
4. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ -
മല്ലിക സാരാഭായ്
5.ലോകത്തെ 500 വലിയ കമ്പനികളുടെ ഹാറൂൺ 2023 പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായത് -
റിലയൻസ് ഇൻഡസ്ട്രീസ്
ആഗോളതലത്തിൽ 44-ാം സ്ഥാനത്താണ്.
6. ഡിമെൻഷ്യ,അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി -
ഓർമത്തോണി
7. ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ(മലയാളി) താരം-
ഹാരിത് നോവ
8.ബഹിരാകാശയാത്രികർക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവിൽവരുന്നത് -
നവിമുംബൈ (മഹാരാഷ്ട്ര)
സ്പേസ് ടൂറിസം പദ്ധതിയുടെ ഭാഗമായി, മുംബൈ ആസ്ഥാനമായുള്ള ആസ്ട്രോബോൺ എയ്റോസ്പേസ് കമ്പനിയുടെ നേതൃത്വത്തിലാണ് പരിശീലന കേന്ദ്രം ഒരുങ്ങുന്നത്.
9. 2024 ജനുവരിയിൽ മലേഷ്യയുടെ പുതിയ രാജാവായി ചുമതലയേറ്റത് -
ഇബ്രാഹിം ഇസ്കന്ദർ
10. സംസ്ഥാനത്ത് മുൻസിഫ്-മജിസ്ട്രേറ്റ് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി ഏത് ഔദ്യോഗിക സ്ഥാനപ്പേരിലാണ് അറിയപ്പെടുക -
സിവിൽ ജഡ്ജി
11. ആദിശങ്കര ട്രസ്റ്റിന്റെ ശ്രീശങ്കര പുരസ്കാരത്തിന് അർഹനായത് -
ഡോ. എസ്. സോമനാഥ് (ഐ.എസ്.ആർ.ഒ. ചെയർമാൻ
Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: