Daily Current Affairs | 01 February 2024 | Guides Academy

DAILY CURRENT AFFAIRS 

01 FEBRUARY 2024

By ORBIT PSC

Daily Current Affairs 01/02/2023


1. മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാധ്യമാക്കുന്ന ചിപ്പ് വിജയകരമായി പരീക്ഷിച്ച കമ്പനി -

ന്യൂറാലിങ്ക്


2016-ലാണ് ഇലോൺ മസ്ക് ന്യൂറാലിങ്ക് കമ്പനി ആരംഭിച്ചത്.


2.ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം 2023-ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം -

 93 (39 പോയിന്റ്)


 2023-ലെ ആഗോള അഴിമതി സൂചിക പ്രകാരം, ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം - ഡെൻമാർക്ക്


 ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം - സൊമാലിയ (180-ാം സ്ഥാനം)


2022-ൽ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു.



3. കേരള നീതിന്യായ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽപേരെ വധശിക്ഷയ്ക്ക് വിധിച്ച കേസ് -

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്



4.ഇന്ത്യയുടെ മില്ലറ്റ്മാൻ എന്നറിയപ്പെടുന്ന വ്യക്തി-

ഡോ. ഖാദർ വാലി


 2023 മാർച്ചിൽ അന്തരിച്ച പി. വി. സതീഷും ഇന്ത്യയുടെ മില്ലറ്റ്മാൻ എന്നാണ് അറിയപ്പെടുന്നത്.


5. 2023-ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത് -

കുറ്റിപ്പുറം (മലപ്പുറം)


രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ 9-ാം സ്ഥാനത്താണ് കുറ്റിപ്പുറം.



6. 2024 ജനുവരിയിൽ, സൊമാലിയൻ  കടൽക്കൊള്ളക്കാർ റാഞ്ചിയ 'ഇമാൻ', 'അൽ നഈമി' എന്നീ ഇറാനിയൻ ബോട്ടുകളെ മോചിപ്പിച്ച ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ -

 INS സുമിത്ര 



7. 2024 ജൂലൈ മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കാറുകളിലും വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സമാനമായ ഇവന്റ് ഡാറ്റ റെക്കോർഡർ നിർബന്ധമാക്കാനൊരുങ്ങുന്നത് -

യൂറോപ്യൻ യൂണിയൻ



8. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധന -

 ഓപ്പറേഷൻ ഡി ഹണ്ട് 



9. 2023 ഡിസംബറിൽ അന്തരിച്ച മുൻ കേരള ഫുട്ബോൾ താരം ടി.എ. ജാഫറിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായത് -

യു. ഷറഫലി


 നിലവിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണ് യു. ഷറഫലി.



10.സ്‌നോ ലെപേർഡ് അസസ്മെന്റ് ഇൻ ഇന്ത്യ സർവേ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ ഹിമപ്പുലികളുള്ളത് -

ലഡാക്ക് (477*)


 നിലവിൽ, ഇന്ത്യയിൽ ആകെ 718 ഹിമപ്പുലികളുണ്ട്.


11. നിലവിലെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി-

 ഭൂപേന്ദർ യാദവ്


Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️

https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc



No comments:

Powered by Blogger.