Daily Current Affairs | 06 February 2024 | Guides Academy

DAILY CURRENT AFFAIRS 

06 FEBRUARY 2024

By ORBIT PSC


Daily Current Affairs 06/02/2024

1. ഹൈക്കോടതി ഉൾപ്പെടുന്ന കേരളത്തിന്റെ 'ജുഡീഷ്യൽ സിറ്റി' നിലവിൽ വരുന്നത് -
 കളമശ്ശേരി(എറണാകുളം)

 നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി (38-ാമത്)

2. കേരള ഹൈക്കോടതിയുടെ 
ആദ്യ ചീഫ് ജസ്റ്റിസ്-
 ജസ്റ്റിസ് കെ. ടി. കോശി


3. അപൂർവരോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ ഉറപ്പാക്കാനും രോഗബാധിതരുടെ പരിചരണത്തിനുമായി 'കെയർ' എന്ന പേരിൽ സമഗ്ര പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം -
 കേരളം

KARe - Kerala Against Rare Diseases 


4. 2024 ഫെബ്രുവരി 4ന് അന്തരിച്ച, തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ പ്രസിഡന്റ് -
ഹാഗെ ഗെയ്ൻഗോബ്

 നമീബിയയുടെ ആദ്യ പ്രധാനമന്ത്രി
യായിരുന്നു ഹാഗെ ഗെയ്ൻഗോബ്(1990).


5. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയത് -
ഒലെഗ് കൊനോനെൻകോ (റഷ്യ)


6. ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളം പഠിച്ചിട്ടില്ലാത്തവർക്കായുള്ള സാക്ഷരതാ മിഷന്റെ സർട്ടിഫിക്കറ്റ് കോഴ്സ് -
 പച്ചമലയാളം


7. "ജയജയ കോമള കേരള ധരണി" എന്നുതുടങ്ങുന്ന 25 വരിയുള്ള 'കേരള ഗാന'ത്തിന്റെ രചയിതാവ് -
 ബോധേശ്വരൻ

 ബോധേശ്വരന്റെ കേരള ഗാനത്തെ സാംസ്കാരിക ഗാനമായി, സാംസ്കാരിക വകുപ്പ് അംഗീകരിച്ച വർഷം -
 2014


8. പ്രമേഹബാധിതരായ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി -
 വയോമധുരം

60 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവർക്കാണ് പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്റർ ലഭിക്കുക.


9. ബ്രിട്ടീഷ്കാലം(1896) മുതലുള്ള സ്‌കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാനം -
കേരളം

 എസ്.സി.ഇ.ആർ.ടിയാണ് ഡിജിറ്റൈസേഷന് നേതൃത്വം നൽകിയത്.


10. 2024 ഫെബ്രുവരിയിൽ, മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഓർമയ്ക്കായി സ്മാരകം നിലവിൽ വന്നത് -
കൊച്ചി

‘ഹാ, വരും, വരും, നൂനമദ്ദിനമെൻ നാടിന്റെ നാവനങ്ങിയാൽ ശ്രദ്ധിക്കും ലോകമാകെ
...’ 
(കവിത: അഴിമുഖത്ത്, ജി. ശങ്കരക്കുറുപ്പ്)

‘നെല്ലും പണവും കുമിഞ്ഞവർക്ക് കൊല്ലും കൊലയും കുലാധികാരം
...’
(കവിത: ചന്ദനക്കട്ടിൽ, ജി. ശങ്കരക്കുറുപ്പ്)


11. 2024 ഫെബ്രുവരി നാലിന് അന്തരിച്ച പ്രശസ്ത കവിയും നിരൂപകനുമായ വ്യക്തി -
എൻ. കെ. ദേശം (എൻ. കുട്ടിക്കൃഷ്ണപിള്ള)

ആദ്യ കൃതി - അന്തിമലരി (1973)

കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നക്ഷരാളി, എലിമീശ, മഴത്തുള്ളികൾ, മുദ്ര, ഗീതാഞ്ജലി (വിവർത്തനം), ദേശികം (സമ്പൂർണ കവിതാ സമാഹാരം) എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.

2009-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2016-ൽ വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


12. 2024-ലെ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് അർഹനായത് -
മനോജ് ജാതവേദർ

 'മാന്ത്രികനായ മാൻഡ്രേക്ക്' എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം.


13. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് -
ജസ്റ്റിസ് റിതു ബഹ്റി 


Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️

https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.