Daily Current Affairs | 07 February 2024 | Guides Academy
07 FEBRUARY 2024
By ORBIT PSC
Daily Current Affairs 07/02/2024
1. 2024-25 വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് -
കെ. എൻ. ബാലഗോപാൽ
(2.30 മണിക്കൂർ)
🔹 2024-25 വർഷത്തെ സംസ്ഥാന ബജറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ പ്രധാന വരുമാനയിനം - തനത് നികുതി
🔹2024-25 വർഷത്തെ സംസ്ഥാന ബജറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ പ്രധാന ചെലവ് ഇനം - പലിശ, പെൻഷൻ, പൊതുചെലവ്
2. 2024-25 വർഷത്തെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച,എല്ലാ മേഖലകളിലും നവീകരണത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും ഊന്നൽ നൽകുന്ന സമ്പദ് വ്യവസ്ഥ -
സൺറൈസ് ഇക്കോണമി (സൂര്യോദയ സമ്പദ് വ്യവസ്ഥ)
3. മുതിർന്ന പൗരരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കിചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി -
വാർധക്യ സൗഹൃദഭവനം
4. പുതിയ സംരംഭങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി -
കെ-ലിഫ്റ്റ്
5. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് -
മാർഗദീപം
6. ബി. ശ്രീദേവി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കവി -
എൻ. കെ. ദേശം
7. ഏത് രാജ്യത്തിന്റെ മാതൃക അടിസ്ഥാനമാക്കിയാണ് വിഴിഞ്ഞം തുറമുഖത്ത് പ്രത്യേക വികസന മേഖലകൾ സൃഷ്ടിക്കുന്നത് -
ചൈന
8. പ്രഥമ വയലാർ പുരസ്കാരം ലഭിച്ചത് -
ലളിതാംബിക അന്തർജ്ജനം (നോവൽ: അഗ്നിസാക്ഷി)
9. 2024 ഫെബ്രുവരിയിൽ, മരണാനന്തര ബഹുമതിയായി ഓണറി ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ് ഇതിഹാസം -
മാലിക് മിർ സുൽത്താൻ ഖാൻ
🔹 ഇതോടെ പാക്കിസ്ഥാനിലെ ആദ്യ ചെസ് ഗ്രാൻഡ് മാസ്റ്റർ എന്ന ബഹുമതിയും മാലിക് മിർ സുൽത്താൻ ഖാന്റെ പേരിലായി.
10. 66-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം നേടിയത് -
ദിസ് മൊമെന്റ്
🔹 പ്രശസ്ത സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്റെയും തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്റെയും ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ ആൽബമാണിത്.
🔹മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്കാരം നേടിയത് - രാകേഷ് ചൗരസ്യ (‘പഷ്തോ’ എന്ന ഗാനത്തിന്)
🔹തബലമാന്ത്രികൻ ഉസ്താദ് സക്കീര്‍ ഹുസൈന്‍ നേടിയ പുരസ്കാരങ്ങൾ- മികച്ച ഗ്ലോബല്‍ മ്യൂസിക് പെർഫോമന്‍സ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം
🔹താളവാദ്യവിദഗ്ധന്‍ വി. സെല്‍വഗണേഷ് വിജയരാഘവന്‍, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവർക്കും പുരസ്കാരങ്ങൾ ലഭിച്ചു.
11. 66-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ, മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടത് -
മിഡ്‌നൈറ്റ്സ് (ടെയ്ലർ സ്വിഫ്റ്റ്)
🔹 മികച്ച ആൽബത്തിനുള്ള പുരസ്കാരം 4 തവണ സ്വന്തമാക്കുന്ന ആദ്യ പോപ് താരം - ടെയ്ലർ സ്വിഫ്റ്റ്
12. 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന സ്റ്റേഡിയം -
മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി
🔹 ഉദ്ഘാടന മത്സരം മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിൽ.
🔹 2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ - യു.എസ്.എ., മെക്സിക്കോ, കാനഡ
Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: