Daily Current Affairs | 24 February 2024 | Guides Academy
FEBRUARY 2024
By ORBIT PSC
Daily Current Affairs 24/2/2024
1. കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നിയോജകമണ്ഡലം - തളിപ്പറമ്പ് (കണ്ണൂർ)
🔹 2023 മെയ് രണ്ടിന് ആരംഭിച്ച 'ഇടം' പദ്ധതിയിലൂടെയാണ് തളിപ്പറമ്പ് ഈ നേട്ടം കൈവരിച്ചത്.
🔹 സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, സംസ്ഥാന സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവയും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
2.2024-ലെ 38-ാമത് മൂലൂർ പുരസ്കാര ജേതാവ് - കെ. രാജഗോപാൽ
🔹'പതികാലം' എന്ന കവിതാസമാഹാരമാണ് അവാർഡിനർഹമായത്.
3.പരീക്ഷാ സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ച ടെലി കൗൺസലിങ് പദ്ധതി - വീ ഹെൽപ്
4.വിജയകരമായി ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം - ഒഡീസിയസ് (IM-1)
🔹യു.എസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള ഇൻട്യൂട്ടീവ് മെഷീൻസാണ് ഒഡീസിയസ് മൂൺ ലാൻഡർ നിർമിച്ചത്.
🔹സ്വകാര്യമേഖലയിൽനിന്നുള്ള നാലാമത്തെ മൂൺ ലാൻഡർ ദൗത്യമാണ്.
🔹സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ, 2024 ഫെബ്രുവരി 15-നാണ് ഒഡീസിയസ് വിക്ഷേപിച്ചത്.
🔹2024 ഫെബ്രുവരി 21-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ പേടകം, 2024 ഫെബ്രുവരി 23-ന് ചന്ദ്രനിൽ ലാൻഡ് ചെയ്തു.
🔹നാസയുടെ അപ്പോളോ 17 (1972) ആണ് ഇതിനുമുൻപ് ചന്ദ്രനിലെത്തിയ യു. എസ്. ദൗത്യം.
5. അടുത്തിടെ പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ അപുഷ്പികളായ സസ്യങ്ങൾ - :
1. അസിഡോഡോണ്ടിയം ഇന്‍ഡിക്കം
(പാലക്കാട് നെല്ലിയാമ്പതിയില്‍നിന്നും വയനാടന്‍ മലനിരകളില്‍നിന്നുമാണ് കണ്ടെത്തിയത്.)
2. പിന്നേറ്റല്ല എൻരോത്തിയാന (വയനാടന്‍ മലനിരകൾ)
6.നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ് ജിപിടി മാതൃകയിലുള്ള സംവിധാനം - ഹനുമാൻ
7.ഗൂഗിൾ പ്ലേസ്റ്റോറിന് ബദലായി ഫിൻടെക് കമ്പനിയായ ഫോൺപേ പുറത്തിറക്കിയ ആപ്ലിക്കേഷൻ - ഇൻഡസ് ആപ്പ് സ്റ്റോർ
8.2024-ൽ സുവർണജൂബിലി(50th) ആഘോഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം - മുംബൈ ഹൈ(ബോംബെ ഹൈ)
🔹 മുംബൈ ഹൈയെ 'ഇന്ത്യയുടെ നിധി' എന്ന് വിശേഷിപ്പിച്ച കേന്ദ്ര പെട്രോളിയം മന്ത്രി - ഹർദീപ് സിംഗ് പുരി
9.വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ ഇന്ന് തുടക്കം.
🔘 വനിതാ പ്രീമിയർ ലീഗ് ടീമുകളും ക്യാപ്റ്റൻസും
🔸 മുംബൈ ഇന്ത്യൻസ്- ഹർമൻപ്രീത് കൗർ
🔸 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - സ്മൃതി മന്ദാന
🔸 ഡൽഹി ക്യാപിറ്റൽസ് - മെഗ് ലാന്നിങ്
🔸 ഗുജറാത്ത് ജയന്റ്സ് - ബെത്ത് മൂണി
🔸 യുപി വാരിയേഴ്സ് - അലീസ ഹീലി
10.ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്സ് 2024-ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് - ഷാറൂഖ് ഖാൻ (ജവാൻ)
🔹മികച്ച നടി - റാണി മുഖർജി (മിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ)
11.പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാർ പദ്ധതി - സേഫ്(SAFE)
🔹SAFE- Secure Accommodation and Facility Enhancement
🔹 നിലവിലെ സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി - കെ. രാധാകൃഷ്ണൻ
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: