Daily Current Affairs | 25 February 2024 | Guides Academy
FEBRUARY 2024
Daily Current Affairs 25/2/2024
1. 2024 ഫെബ്രുവരി 23ന് അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ - വാഴേങ്കട വിജയൻ
🔹 കഥകളി ആചാര്യനും കലാമണ്ഡലത്തിന്റെ പ്രഥമ പ്രിൻസിപ്പലുമായിരുന്ന വാഴേങ്കട കുഞ്ചുനായരുടെ മകനാണ്.
🔹 കഥകളിയ്ക്കുള്ള 2012-ലെ കേന്ദ്ര സംഗീത-നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2. 2024 ഫെബ്രുവരിയിൽ അന്തരിച്ച ലോക്സഭാ മുൻ സ്പീക്കറും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി - മനോഹർ ജോഷി
🔹1995 മുതൽ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു.
🔹2002 മുതൽ 2004 വരെ വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്നു.
3. അടുത്തിടെ, പാമ്പിൻ വിഷം നിർവീര്യമാക്കുന്ന സിന്തറ്റിക് ആന്റിബോഡി വികസിപ്പിച്ച ഇന്ത്യൻ ഗവേഷണ സ്ഥാപനം - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(IISc), ബെംഗളൂരൂ
🔹ഐ.ഐ.എസ്‌സി. സംഘം വികസിപ്പിച്ച ആന്റിബോഡി പാമ്പിൻവിഷത്തിലെ ത്രീ ഫിംഗർ ടോക്‌സിൻ (3 എഫ്.ടി.എക്‌സ്) എന്ന പ്രധാന വിഷവസ്തുവിനെയാണ് ലക്ഷ്യമിടുന്നത്.
4. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ 100 വിക്കറ്റും 1000 റൺസും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം - രവിചന്ദ്രൻ അശ്വിൻ
🔹 ഇംഗ്ലണ്ടിനെതിരെ 23 ടെസ്റ്റുകളിൽ നിന്നാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.
5. കാൻ ഫിലിം ഫെസ്റ്റിവലിലെ പിയർ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ ഛായാഗ്രാഹകൻ - സന്തോഷ് ശിവൻ
🔹അന്താരാഷ്ട്ര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിവരുന്ന പുരസ്കാരമാണിത്.
6. വ്യവസായ വകുപ്പിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക അവാർഡുകൾ പ്രഖ്യാപിച്ചു.
🔹മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ള അവാർഡ് ലഭിച്ചത് - എറണാകുളം
🔹 തിരുവനന്തപുരം, കണ്ണൂർ ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
🔹100% ലക്ഷ്യം കൈവരിച്ച ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ള അവാർഡ് - വയനാട്
🔹 സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായവകുപ്പിന്റെ പുരസ്കാരത്തിന് അർഹയായത് - പമേല അന്ന മാത്യു
🔹 സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി- പി. രാജീവ്
🔹 വ്യവസായ-ഐടി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര എ. ഐ. കോൺക്ലേവിന് വേദിയാകുന്ന നഗരം- കൊച്ചി
7. 2024 ഫെബ്രുവരിയിൽ കെ.എസ്.ആർ.ടി.സി.യുടെ എം.ഡി.യായി നിയമിതനായത് - പ്രമോജ് ശങ്കർ
8. 2024 ഫെബ്രുവരിയിൽ ഇന്ത്യയും മാലദ്വീപും ശ്രീലങ്കയും തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര നാവികാഭ്യാസം - ദോസ്തി-16
9. സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ച പഞ്ചായത്ത് - നന്ദിയോട് (തിരുവനന്തപുരം)
🔹 പട്ടികവർഗ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നത്.
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: