Daily Current Affairs | 26 February 2024 | Guides Academy

DAILY CURRENT AFFAIRS 

 FEBRUARY 2024

By ORBIT PSC

Daily Current Affairs 26/2/2024

1. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നത് - 2024 ജൂലൈ 1

🔘 നിയമങ്ങളുടെ പേരുമാറ്റം ഇങ്ങനെ

🔸 ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി 1860): ഭാരതീയ ന്യായ സംഹിത 2023

🔸ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി 1898, 1973): ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023

🔸ഇന്ത്യൻ തെളിവ് നിയമം (1872): ഭാരതീയ സാക്ഷ്യ അധിനിയമം 2023


2. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം/മലയാളി - ആശ ശോഭന

🔹റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ്.


3. 2024 ഫെബ്രുവരിയിൽ, 1935-ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം -
അസം 


4. 2024 ഫെബ്രുവരി 27ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മൂന്ന് ബഹിരാകാശ പദ്ധതികൾ 

1. ട്രൈസോണിക് വിൻഡ് ടണൽ

🔸 അന്തരീക്ഷത്തിൽ വിവിധ വേഗങ്ങളിൽ സഞ്ചരിക്കുന്ന റോക്കറ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി വി.എസ്.എസ്.സി. തയ്യാറാക്കിയ തുരങ്കം.

2. സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി

🔸 സെമി ക്രയോജനിക് എൻജിനുകളുടെ പ്രവർത്തനക്ഷമത പരീക്ഷിക്കാനുള്ള സംവിധാനം.

3. പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി

🔸 പിഎസ്എൽവി റോക്കറ്റിന്റെ എല്ലാ ഘടകങ്ങളും യോജിപ്പിക്കാനും വിക്ഷേപിക്കുന്നതിനുമുൻപുള്ള പരിശോധനകൾ പൂർത്തിയാക്കാനുമുള്ള ഒറ്റ കേന്ദ്രം. 


5. രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത് - തൂത്തുക്കുടി(തമിഴ്നാട്)


6. 'ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്' എന്ന രോഗം പരത്തുന്ന ജീവി - ഒച്ച്

🔹ഒച്ചുകളിൽ കാണപ്പെടുന്ന ആൻജിയോസ്‌ട്രോങ്ങ്‌ലസ് കാന്റൊനെൻസിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തിൽ രൂപപ്പെടുന്ന അണുക്കൾ) ആണ് ഇതിനുകാരണമാകുന്നത്.


7. മാതാപിതാക്കളിൽ ഒരാളോ ഇരുവരുമോ മരിച്ച നിർധന കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രഫഷനൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള സാമൂഹ്യ സുരക്ഷാമിഷന്റെ പ്രതിമാസ ധനസഹായ പദ്ധതി - സ്നേഹപൂർവം 


8. അധ്യാപകരുടെ പങ്കാളിത്തത്തോടെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിനുള്ള എക്സൈസ് വകുപ്പിന്റെ പദ്ധതി - നേർവഴി 


9. 2024 ഫെബ്രുവരി 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിൾ പാലമായ 'സുദർശൻ സേതു' സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് (ദ്വാരക)

🔹ദ്വാരകയിലെ ഓഖയിൽനിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റർ നീളമുണ്ട്.



https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.