Daily Current Affairs | 01 March 2024 | Guides Academy

Daily Current Affairs 01/03/2024

1.ലോകായുക്ത ഓർഡിനൻസ് ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകിയത് - 2024 ഫെബ്രുവരി 28

🔹
ലോകായുക്ത ഓർഡിനൻസ് ബിൽ കേരള നിയമസഭ പാസാക്കിയത് - 2022 ഓഗസ്റ്റ് 30

🔹
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗികസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാവുന്ന 14-ാം വകുപ്പാണ് ഭേദഗതി ചെയ്തത്.


2. മുംബൈയിലെ ടാറ്റാ ഫണ്ടമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച,
കാൻസർ വീണ്ടും വരുന്നത് തടയാനും റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും പാർശ്വഫലങ്ങൾ പകുതിയായി കുറയ്ക്കാനും ശേഷിയുള്ള പ്രതിരോധഗുളിക - R+ Cu

🔹
ചുവന്ന മുന്തിരിയിൽ സമൃദ്ധമായി കാണുന്ന റെസ്‌വെറാട്രോൾ(R), കോപ്പർ(Cu) എന്നിവയാണ് ഗുളികയിലെ പ്രധാന ഘടകങ്ങൾ.

🔹 ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ 
100 രൂപയ്ക്ക് ഗുളിക വിപണിയിൽ ലഭ്യമാകും.


3. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ബോട്ട് വികസിപ്പിച്ചത് - കൊച്ചിൻ ഷിപ്‌യാർഡ്

🔹
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന ബോട്ട് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് - 2024 ഫെബ്രുവരി 28

🔹
വാരാണസിയിലാണ് ബോട്ട് സർവീസ് നടത്തുക.

🔹 '
ഹരിത നൗക' പദ്ധതിയുടെ ഭാഗമായാണ് ബോട്ട് നിർമിച്ചത്.

🔹 കൊച്ചിൻ ഷിപ്‌യാർഡ് സി.എം.ഡി. -
മധു എസ്. നായർ


4. കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസിന് അർഹയായത് - സന ഇർഷാദ് മട്ടു

🔹
2022-ലെ പുലിറ്റ്സർ സമ്മാനജേത്രിയാണ് കാശ്മീരി സ്വദേശിനിയായ സന.

🔹
കാശ്മീരിലെ കോവിഡ് ദുരിതാശ്വാസ ക്യാമ്പുകളുടെ ഡോക്യുമെന്റേഷൻ നടത്തിയതിനാണ് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.


5. വിസ്ഡം ക്രിക്കറ്റിന്റെ മാസികയായ 'ദി നൈറ്റ് വാച്ച്മാനിൽ' ഇടംപിടിച്ച കേരളത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റ് - പൂജ ക്രിക്കറ്റ് ടൂർണമെന്റ്

തൃപ്പൂണിത്തുറ പാലസ് ഓവലിൽ നൂറ്റാണ്ട് മുൻപാരംഭിച്ച പൂജ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉപജ്ഞാതാവ് കെ. വി. കേളപ്പൻ തമ്പുരാനാണ്.

 ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തലിന് ബ്രിട്ടീഷ് രാജാവിന്റെ നൈറ്റ്ഹുഡ്.

🔹 യു.കെ.-ഇന്ത്യ വ്യാപാരബന്ധം മെച്ചപ്പെടുത്തിയതിനുള്ള ഭാഗമായാണിത്.

🔹 ചാൾസ് മൂന്നാമൻ രാജാവായതിനുശേഷം നൈറ്റ് കമാൻഡർ ഓഫ് ദി മോസ്റ്റ് എക്‌സലൻ്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ(KBE) പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ - സുനിൽ ഭാരതി മിത്തൽ


6. പറമ്പിക്കുളം കടുവാ സങ്കേതത്തിൽനിന്നും അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കടന്നൽ - പിയുമൊയിഡസ് ഇൻഡികസ്


7. 2024 ഫെബ്രുവരിയിൽ അന്തരിച്ച,
സോവിയറ്റ് യൂണിയനിലെ മുൻപ്രധാനമന്ത്രി - നിക്കോളായ് റിഷ്കോഫ്


8. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന കാമ്പയിൻ - നെല്ലിക്ക

🔹
സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയ്ക്കാണ് ആദ്യം മലപ്പുറത്ത് തുടക്കമാകുന്നത്.‌‌


No comments:

Powered by Blogger.