Daily Current Affairs | 12,13 March 2024 | Guides Academy

Daily Current Affairs 12/03/2024 & 13/03/2024

1. 2024 മാർച്ചിൽ, ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- കിഷോർ മക്‌വാന


2. ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം - സൗദി അറേബ്യ (ജിദ്ദ)


3. ഇന്ത്യയിലെ(ഏഷ്യയിലെ) ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്- കോഴിക്കോട്


4.2024-ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ സഖ്യം- സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം


5. പൗരത്വ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത് - 2024 മാർച്ച് 11

🔹 പൗരത്വ ഭേദഗതി ബിൽ
ലോക്സഭ പാസാക്കിയത് - 2019 ഡിസംബർ 10

🔹പൗരത്വ ഭേദഗതി ബിൽ
രാജ്യസഭ പാസാക്കിയത് - 2019 ഡിസംബർ 11

🔹
പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി(റാം നാഥ് കോവിന്ദ്) ഒപ്പുവച്ചത്- 2019 ഡിസംബർ 12

6. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താദ്യമായി പ്രമേയം പാസാക്കിയ നിയമസഭ - കേരള നിയമസഭ


7. ഗുരുവായൂർ ദേവസ്വത്തിന്റെ
2024ലെ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത് - രാധാകൃഷ്ണൻ കാക്കശ്ശേരി (പുരസ്കാര തുക- 50001 രൂപ)

🔹
2023ലെ ജ്ഞാനപ്പാന പുരസ്കാര ജേതാവ് - വി. മധുസൂദനൻ നായർ


8. രാജ്യത്തെ ആദ്യ 8 വരി എലവേറ്റഡ് ഹൈവേ - ദ്വാരക എക്സ്പ്രസ് വേ


9. 2024 മാർച്ചിൽ
കേന്ദ്ര വിജിലൻസ് കമ്മീഷനിൽ, വിജിലൻസ് കമ്മീഷണറായി നിയമിതനായ മലയാളി - എ. എസ്. രാജീവ്

🔹
അരവിന്ദ കുമാറാണ്, എ. എസ്. രാജീവിനെ കൂടാതെ മറ്റൊരു വിജിലൻസ് കമ്മീഷണർ.

🔹 നിലവിലെ
കേന്ദ്ര വിജിലൻസ് കമ്മീഷണർ- പ്രവീൺ കുമാർ  ശ്രീവാസ്തവ


10. 2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച,
ഒരേസമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കെൽപ്പുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ- അഗ്നി V

🔹 ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് '
മിഷൻ ദിവ്യാസ്‌ത്ര' എന്നറിയപ്പെടുന്ന അഗ്നി 5-ന്റെ പരീക്ഷണം നടന്നത്.

🔹
5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5 മിസൈലിന് 17.5 മീറ്റർ നീളമുണ്ട്.

🔹തദ്ദേശീയമായി വികസിപ്പിച്ച
മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗറ്റബിൾ റീഎൻട്രി വെഹിക്കിൾ(MIRV) സാങ്കേതികവിദ്യയാണ് അഗ്നി 5 മിസൈലിൽ ഉപയോഗിക്കുന്നത്.

🔹
DRDO-യാണ് അഗ്നി-V മിസൈൽ വികസിപ്പിച്ചത്.


11.മലയാളം വിഭാഗത്തിൽ, വിവർത്തനത്തിനുള്ള 2023ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹായയത് - ഡോ. പി. കെ. രാധാമണി

🔹
അമൃതാ പ്രീതത്തിന്റെ ‘അക്ഷരോം കി സായി’ എന്ന ആത്മകഥ ഹിന്ദിയിൽനിന്ന് മലയാളത്തിലേക്ക് 'അക്ഷരങ്ങളുടെ നിഴലിൽ' എന്ന പേരിൽ മൊഴിമാറ്റിയതിനാണ് പുരസ്കാരം.

No comments:

Powered by Blogger.