Daily Current Affairs | 15 March 2024 | Guides Academy

Daily Current Affairs 15/03/2024

1. 2024-ലെ ലോക വൃക്കാ ദിനം - മാർച്ച് 14

🔹
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കാ ദിനമായി ആചരിക്കുന്നത്.

🔹 2024-ലെ പ്രമേയം-
Kidney Health for All – Advancing equitable access to care and optimal medication practice


2. സെമികണ്ടക്‌ടർ ചിപ്പ് നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ 1.25ലക്ഷം കോടി രൂപയുടെ മൂന്ന് കേന്ദ്രങ്ങൾക്ക്
2024 മാർച്ച് 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു.

1.
ധോലേര(ഗുജറാത്ത്)

🔹വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ കേന്ദ്രം.

🔹
ടാറ്റ ഇലക്‌ട്രോണിക്‌സും തായ്‌വാനിലെ പവർചിപ്പും ഉൾപ്പെടുന്ന സംയുക്ത സംരംഭമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

2.
സാനന്ദ് പ്ലാന്റ്(ഗുജറാത്ത്)

🔹ഔട്ട് സോഴ്സ്ഡ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രം.

🔹
സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

3. മോറിഗാവ് പ്ലാന്റ്(അസം)


🔹വടക്കു കിഴക്കൻ മേഖലയിലെ ആദ്യ സെമികണ്ടക്‌ടർ കേന്ദ്രം.

🔹
ടാറ്റ ഇലക്ട്രോണിക്സാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.


3. ഇഞ്ചിയിൽ നിന്ന് സ്ഥിരതയുള്ള ‘ജിൻജറോള്‍’ ഉൽപന്നം വികസിപ്പിച്ചതിന് കാർഷിക സർവകലാശാലയ്ക്കും അർജുന നാച്വറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കും ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.

🔹
2010-ൽ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇഞ്ചി ഇനമായ ‘കാര്‍ത്തിക’യില്‍ നിന്നാണ് ജിൻജറോൾ വികസിപ്പിച്ചത്.


4. 2024 മാർച്ചിൽ,
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം - രവിചന്ദ്രൻ അശ്വിൻ

🔹
നിലവിൽ ഇന്ത്യയാണ് ഐസിസി പുരുഷ ഏകദിന, ടെസ്റ്റ്, ട്വന്റി20 ടീം റാങ്കിങ്ങിൽ ഒന്നാമത്.


5. '
പച്ച പനന്തത്ത' എന്ന ബാല കവിതാസമാഹാരത്തിന്റെ രചയിതാവ് - മടവൂർ സുരേന്ദ്രൻ


6. മനുഷ്യർക്ക് ഭീഷണിയായ റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ തുടങ്ങി ആക്രമണകാരികളായ നായ്‌ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു.


7. സമൂഹത്തിലെ പാ‌ർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽനിന്നുള്ള സംരംഭകരെ ശാക്തീകരിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി - പിഎം-സൂരജ്

🔹PM-SURAJ-
Pradhan Mantri Samajik Utthan and Rozgar Adharit Jankalyan

🔹പ്രധാൻമന്ത്രി സമാജിക് ഉത്തൻ ആൻഡ് റോസ്ഗർ ആധാരിത് ജൻകല്യൺ(PM-SURAJ) പോർട്ടൽ, 2024 മാർച്ച് 13ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


8.  പൗരത്വ ഭേദഗതി നിയമപ്രകാരം, ഇന്ത്യൻ
പൗരത്വം തേടുന്നവരുടെ അപേക്ഷാ പ്രക്രിയകൾ സുഗമമാക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ - CAA-2019

🔹 കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി- അമിത് ഷാ


9. 2024 മാർച്ചിൽ,
സി.ബി.എസ്.ഇ.യുടെ ചെയർമാനായി നിയമിതനായത് - രാഹുൽ സിങ്


10. 2024 മാർച്ചിൽ,
ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്നത് - വാഗമൺ(ഇടുക്കി)

No comments:

Powered by Blogger.